
ക്വാലാലംപൂര്‍; ചരിത്രത്തിലാധ്യമായി ബാഡ്മിന്റണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍. സെമിയില്‍ ജപ്പാനെ മറികടന്നാമ് ഫൈനല്‍ സ്വന്തമാക്കിയത്.
ജപ്പാന് സംഘം രണ്ട് ഗെയിമുകളില്‍ വിജയിച്ചപ്പോള്‍ ഇന്ത്യന്‍ സംഘം മൂന്ന് ഗെയിമുകള്‍ സ്വന്തമാക്കി.ആദ്യ ഗെയിമില്‍ പി വി സിന്ധുവും ജപ്പാന്റെ ആയ ഒഹോരിയും തമ്മിലായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്ക് പി വി സിന്ധു പരാജയപ്പെട്ടതോടെ ഇന്ത്യ 0-1ന് പിന്നിലായി. എന്നാല്‍ രണ്ടാം ഗെയിം ട്രീസ ജോളി-?ഗായത്രി ?ഗോപിചന്ദ് സഖ്യം ഇന്ത്യയ്ക്കായി നേടി. മൂന്നാം ഗെയിമില്‍ അഷ്മിത ചലിഹ വിജയിച്ചതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി. എന്നാല്‍ നാലാം ഗെയിമില്‍ ജപ്പാന് ശക്തമായി തിരിച്ചുവന്നു.




