രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. നാലാം ദിനം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 314 റൺസെന്ന നിലയിലാണ് ഇന്ത്യ. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ലീഡ് നിലവിൽ 440ൽ എത്തി. സെഞ്ച്വറിക്കരികെ 91 റൺസുമായി ശുഭ്മാൻ ഗിൽ റൺഔട്ടായി.
27 റൺസെടുത്ത കുൽദീപ് യാദവിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. അന്താരാഷ്ട്ര കരിയറിലെ ആദ്യ സിക്സ് അടിച്ചാണ് കുൽദീപ് പുറത്തായത്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ യശസ്വി ജയ്സ്വാളും സർഫ്രാസ് ഖാനുമാണ് ക്രീസിൽ. ഇന്നലെ റിട്ടയർ ഹർട്ടായ ജയ്സ്വാൾ ഗിൽ പുറത്തായപ്പോൾ ക്രീസിലെത്തി.

ആദ്യ സെഷൻ പിരിയുമ്പോൾ ജയ്സ്വാൾ 149 റൺസോടെ ക്രീസിലുണ്ട്. 22 റൺസുമായി സർഫറാസ് ഖാനാണ് ജയ്സ്വാളിന് കൂട്ട്. ഒന്നര ദിവസത്തോളം മത്സരം ബാക്കി നിൽക്കെ പരമാവധി ലീഡ് നേടി ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം. . യസസ്വി 11 ഫോറും ഏഴ് സിക്സും പറത്തിയാണ് 149 റണ്‍സെടുത്തത്. സര്‍ഫറാസ് ആകട്ടെ 23 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സും പറത്തി 22 റണ്‍സെടുത്തു.
അതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തിനിടെ ടീം വിട്ട സ്പിന്നര്‍ ആര് അശ്വിന് ടീമില്‍ തിരിച്ചെത്തുമെന്ന ആശ്വാസവാര്‍ത്തയും എത്തിയിട്ടുണ്ട്. സ്പിന്നിനെ തുണച്ചു തുടങ്ങിയ രാജ്കോട്ടിലെ പിച്ചില്‍ രണ്ടാം ഇന്നിംഗ്സില്‍ അശ്വിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്നായിരുന്നു കരുതിയിരുന്നത്.

Comments