
ബി.ജെ.പി പാർലമെൻറ് തെരെഞ്ഞെടുപ്പ് ജയിക്കാൻ വളഞ്ഞ വഴികൾ സ്വീകരിക്കുന്നതായി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാക്കളെ ചാക്കിട്ട് പിടിത്തവും അക്കൗണ്ട് ഫ്രീസിങ്ങും പാർലമെന്റ് തെരെഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി സ്വീകരിക്കുന്ന വളഞ്ഞ വഴികൾക്ക് തെളിവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോദിസർക്കാർ ഇതിനായി രാജ്യത്തെ ഭരണഘടനാ ഏജൻസികളെയാണ് ഉപയോഗിക്കുന്നത്.
ഏറ്റവും ഒടുവിൽ ജയ്ഹിന്ദ് ചാനലിന്റെ അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരിക്കുന്നു. ചാനലിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുത്താനാണ് ശ്രമം. സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്.എ.ഐ.സി.സി, യൂത്ത് കോൺഗ്രസ് അകൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ ഉള്ള നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേം പറഞ്ഞു.
ഒരു കേന്ദ്ര മന്ത്രി കോൺഗ്രസുകാരെ ബി.ജെപിയിലേക്ക് ക്ഷണിച്ച് കൊണ്ട് നടത്തിയ പ്രസ്താവന തെരെഞ്ഞെപ്പ് നേരിടാൻ ആത്മശ്വാസമില്ലാത്തത് കൊണ്ടാണ്.രാജ്യത്ത് പല സംസ്ഥാനത്ത് നിന്നും ബിജെപിയിലേക്ക് കോൺഗ്രസ് നേതാക്കൾ വരുന്നത് കാണുന്നില്ലേ എന്നാണ് മന്ത്രി ചോദിച്ചത്. കോൺഗ്രസ് വിട്ട നേതാക്കൾ ഉള്‍പ്പടെ മറ്റ് പാർട്ടിയിൽ നിന്നും എത്തിയവർ എല്ലാം കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്നവരാണെന്ന് മന്ത്രി സൗകര്യപൂർവ്വം മറന്നിരിക്കുന്നു. രാജ്യത്തെ കളങ്കിതർക്ക് എല്ലാം ചേക്കേറാൻ പറ്റിയ പാർട്ടിയായി ബിജെപി അധ:പതിച്ചുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.






