രാജ്കോട്ട്: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 557 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 430 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. യശസ്വി ജയ്സ്വാൾ ഇരട്ട സെഞ്ച്വറിയും സർഫറാസ് ഖാൻ അർദ്ധ സെഞ്ച്വറിയും നേടി. കരിയറിലെ ജയ്സ്വാളിന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയാണിത്.
മത്സരത്തില്‍ ജയ്സ്വാളിന്റെ കടന്നാക്രമണമായിരുന്നു ഇംഗ്ലീഷ് വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണെ ഹാട്രിക് സിക്സും പറത്തി. 85-ാം ഓവറിലാണ് സംഭവം. ആദ്യ പന്തിൽ റൺസെന്നും നേടാൻ ജയ്സ്വാളിന് കഴിഞ്ഞില്ല. രണ്ടാം പന്തിൽ യോർക്കറിന് ആൻഡേഴ്സൺ ശ്രമിച്ചെങ്കിലും ലോ ഫുൾഡോസായി. പന്ത് ജയ്സ്വാൾ ഡീപ് സ്ക്വയർ ലെഗിന് മുകളിലൂടെ പാഞ്ഞു. മൂന്നാം പന്തിലെ ജെയിംസ് ആൻഡേഴ്സന്റെ ഫുള്ളർ ജയ്സ്വാൾ എക്സ്ട്രാ കവറിന് മുകളിലൂടെ പായിച്ചു. നാലാം പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് അൽപ്പം വൈഡായാണ് വന്നത്. നേരെ സ്ട്രൈറ്റ് ഏരിയയിലേക്കാണ് ഈ പന്ത് ജയ്സ്വാൾ അടിച്ചത്. ഈ പന്തിൽ ജയ്സ്വാൾ തന്റെ ഹാട്രിക് സിക്സും പൂർത്തിയാക്കി.

231 പന്തിലാണ് ജയ്സ്വാൾ തന്റെ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കി. 236 പന്തിൽ 14 ഫോറും 12 സിക്സും സഹിതം 231 റൺസെടുത്ത ജയ്സ്വാൾ പുറത്താകാതെ നിന്നു. 68 റൺസെടുത്ത സർഫറാസ് ഖാനായിരുന്നു ജയ്സ്വാളിനൊപ്പം ക്രീസിൽ.

Comments