
മലപ്പുറം : പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെലത്തീന് ഡയോക്സി മെത്ത് ആംഫെറ്റാമൈനുമായി (എംഡിഎ) രണ്ട് പേര് പിടിയില്‍. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുളളിയില് വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി ഏവറക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാമ്പിള്‍ എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡും, മലപ്പുറം ഐബിയും, പൊന്നാനി എക്സൈസും ചേർന്ന് സംയുക്തമായാണ് ഇവരെ പിടികൂടിയത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ എംഡിഎംഎ മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്






