
മുംബൈ : ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ പെടുന്ന റിലയന്സ്ഗ്രൂപ്പിന്റെയും വീരന് മര്‍ച്ചന്റ് ഗ്രൂപ്പിന്റെയും ഒരുമിക്കലായ ഒരു വമ്പന്‍ വിവാഹവും ആഘോഷചടങ്ങുകളും വന്‍ വാര്‍ത്തയാകുന്നു. ജൂലൈയില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്റെ പ്രീ വെഡ്ഡിംഗ് ആഘോഷത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര അതിഥികളുടെ പട്ടിക കണ്ട് കണ്ടു തള്ളുകയാണ് രാജ്യം.
അന്താരാഷ്ട്ര രംഗത്തെ വമ്പന്‍ ബിസിനസുകാരുടേയും വ്യവസായികളുടെയും കൂടിച്ചേരലാകുമെന്ന് കരുതുന്ന ആഘോഷ പരിപാടിയില്‍ ബിസിനസുകാരും വ്യവസായികളും സെലിബ്രിട്ടികളും സാമൂഹ്യരംഗത്തെ പ്രമുഖരുമെല്ലാമുണ്ട്. റിലയന്‍സ് ചെയാര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന് ആനന്ദ് അംബാനിയും വ്യവസായ പ്രമുഖന് വീരന് മര്ചന്റിന്റെ മകള്‍ രാധിക മര്‍ചന്റും തമ്മിലുള്ള വിവാഹം ഈ വര്‍ഷം ജൂലൈ 12 ന് മുബൈയിലാണ് നടക്കുക. എന്നാല്‍ മാര്‍ച്ചില്‍ നടക്കുന്ന പ്രീ വെഡ്ഡിംഗ് ആഘോഷത്തില്‍ ബില്‍ഗേറ്റ്സും മാര്‍ക്ക് സക്കര്‍ബര്‍ഗും മുതല്‍ മൂന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ട്രംപിന്റെ മകളും ഫാഷന്‍ ഐക്കണുമായ ഇവാന്‍കാ ട്രംപ് വരെയുണ്ട്.
ഗുജറാത്തിലെ ജാം നഗറില്‍ നടക്കുന്ന പ്രീവൈഡിങ് ആഘോഷത്തില്‍ ആഗോള ബിസിനസ് എലൈറ്റ് പട്ടികയില്‍ പെടുന്ന മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റസ് , മെറ്റാ സിഇഓ മര്‍ക്ക് സക്കര്‍ബര്‍ഗ് , ബ്ലാക്ക്റോക്ക് സിഇഓ ലാറി ഫിങ്ക് , ബ്ലാക്ക്സ്റ്റോണ്‍ ചെയര്മാന് സ്റ്റീഫന്‍ ഷ്വാര്സ്മാന് , ഡിസ്നി സിഇഓ ബോബ് ഐഗര്‍ , ഇവാന്‍കാ ട്രംപ് , മോര്‍ഗണ്‍ സറ്റാന്‍ലി സിഇഓ ടെഡ് പിക് , ബാങ്ക് ഓഫ് അമേരിക്ക ചെയര്മാന് ബ്രെയന്‍ തോമസ്, ടോമസ് മൊയിനിഹാന് , ഖത്തര്‍ തലവന്‍ മുഹമ്മദ്ബിന്‍ അബ്ദുള്‍ റഹ്മാന് ബിന്‍ ജാസീം അല്‍ത്താനി. അഡിനോക്ക സിഇഓ സുല്‍ത്താന്‍ അഹമ്മദ് അല്‍ജാബര്‍ , ഇഎല്‍ റോക്ക് ഷീല്‍ഡ് ചെയര്‍ ലിന് ഫോറസ്റ്റഡ് ഡി റോത്ത് ഷീല്‍ഡ്, ഭൂട്ടാന് രാജാവും രാജ്ഞിയും , ടെക്ഇന്വെസ്റ്റര് യൂറിമില്നര് , അഡോബ് സിഇഓ ശാന്തനു നാരയണന് എന്നിവരെല്ലാം ഉള്‍പ്പെടുന്നു. മാര്‍ച്ച് 1-3 വരെ നടക്കുന്ന ചടങ്ങിലേക്ക് ബോളിവുഡ് സൂപ്പര്‍താര ദമ്പതികള്‍ രണ്ബീര്കപൂര്, ആലിയാഭട്ട് എന്നിവരും എത്തുന്നുണ്ട്.
വിവാഹമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നേരത്തേ ആരംഭിച്ചിരുന്നു. 2022 ല്‍ രാജസ്ഥാനിലെ നന്ദവാറിലെ ശ്രീ നാസിജി ക്ഷേത്രത്തിലായിരുന്നു വിവാഹമായി ബന്ധപ്പെട്ട പ്രാഥമിക ചടങ്ങ് നടന്നത്. 2023 മുംബൈ അല്ത്താന് മൗണ്ട് റോഡിലെ അംബാനിയുടെ അന്റെിലിയ മാളികയില്‍ പ്രത്യേക വിരുന്നും ഗുജറാത്തി വിവാഹത്തിന്റെ രീതിയിലുള്ള ചില ചടങ്ങുകളും നടന്നിരുന്നു. ജാം നഗറിലെ റിലൈയന്‍സ് ഗ്രീന്‍ കോപ്ലക്സാണ് പ്രീവെഡിങ് ആഘോങ്ങള്‍ക്ക് അതിഥേയിത്വം വഹിക്കുന്നത്. 10 ദശലക്ഷം മരങ്ങളുളള ഏഷ്യയിലെ ഏറ്റുവലിയ മന്തോപ്പാണ് ഇത്.






