
ബെംഗളൂരു : വനിത പ്രീമിയര്‍ ലീഗില്‍ ഇന്നിംഗ്സിലെ അവസാന പന്തില്‍ മലയാളി താരം സജന സജീവിന്റെ് സിക്സര്‍ ഫിനിഷിംഗില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്ക് 4 വിക്കറ്റിന്റെ് വിജയത്തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റില്‍സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് അവസാന ഓവറില്‍ 13 റണ്‍സായിരുന്നു വേണ്ടത്. എന്നാല്‍ ഡല്‍ഹിയുടെ വിശ്വസ്ത ബൗളര്‍ അലീസ് ക്യാപ്സി പന്തെറിയാന്‍ എത്തിയത്.
അലീസ് ക്യാപ്സിയുടെ അവസാന ഓവറിലെ ആദ്യ പന്തില്‍ പൂജ വസ്ത്രകറും (1) അഞ്ചാം പന്തില്‍ ഹര്‍മനും (55) വീണതോടെ മുംബൈ പ്രതിരോധത്തിലായി.ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന അഞ്ച് റണ്‍സ് ആവശ്യമായി. മലയാളി താരം സജന സിക്സോടെ ഫിനിഷ് ചെയ്ത് മുംബൈ ഇന്ത്യന്‍സിന് വിജയത്തുടക്കം സമ്മാനിച്ചു. വനിതാ പ്രീമിയര്‍ ലീഗില്‍ താന്‍ നേരിട്ട ആദ്യ പന്ത് തന്നെ സജന സിക്സര്‍ പറത്തുകയായിരുന്നു. വയനാട് മാനന്തവാടി സ്വദേശിനിയാണ് സജന.
𝙐𝙉𝘽𝙀𝙇𝙄𝙀𝙑𝘼𝘽𝙇𝙀!
5 off 1 needed and S Sajana seals the game with a MAXIMUM very first ball🤯💥
A final-over thriller in the very first game of #TATAWPL Season 1 🤩🔥
Scorecard 💻📱 https://t.co/GYk8lnVpA8#TATAWPL | #MIvDC pic.twitter.com/Lb6WUzeya0— Women's Premier League (WPL) (@wplt20) February 23, 2024
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റണ്‍സ് നേടി. ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈക്കായി യസ്തിക ഭാട്യയും ഹര്‍മന്‍പ്രീത് കൗറും ഫിഫ്റ്റി നേടി. എസ് സ്ജന 1 പന്തില്‍ 6 റണ്‍സുമായി പുറത്താവാതെ.
മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമായിരുന്നു മുംബൈ ഇന്ത്യന്‍സിന് ലഭിച്ചത്. അക്കൗണ്ട് തുറക്കും മുന്‍പ് ഹെയ്ലി മാത്യൂസിനെ മരിസാന്‍ കാപ്പ് മടക്കി. നാറ്റ് സ്കീവറും (19) അതിവേഗം മടങ്ങി. തുടക്കത്തിലേ രണ്ട് വിക്കറ്റ് വീണ് പ്രതിരോധത്തിലായെങ്കിലും ഒരറ്റത്ത് ചെറുത്തുനിന്ന യാസ്തിക ഭാട്ടിയ അര്‍ധ സെഞ്ച്വറി നേടിയതോടെ മുംബൈയ്ക്ക് പുതുജീവന്‍ കൈവന്നു. 14-ാം ഓവറില്‍ യാസ്തികയ്ക്കും മടങ്ങേണ്ടി വന്നു. 45 പന്തില്‍ രണ്ട് സിക്സും എട്ട് ബൗണ്ടറിയുമടക്കം 57 റണ്‍സെടുത്ത താരത്തെ അരുന്ധതി റെഡ്ഡി മടക്കി. ടീം സ്കോര്‍ 100 കടത്തിയായിരുന്നു യാസ്തികയുടെ മടക്കം. 18-ാം ഓവറില്‍ അമേലിയ കേറിനെ (24) ശിഖ പാണ്ഡെ മടക്കി. അലീസ് ക്യാപ്സിയുടെ അവസാന ഓവറിലെ ആദ്യ പന്തില്‍ പൂജ വസ്ത്രകറും (1) അഞ്ചാം പന്തില്‍ ഹര്‍മനും (55) വീണതോടെ മുംബൈ പ്രതിരോധത്തിലായി.ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന അഞ്ച് റണ്‍സ് ആവശ്യമായി. മലയാളി താരം സജന സിക്സോടെ ഫിനിഷ് ചെയ്ത് മുംബൈ ഇന്ത്യന്‍സിന് വിജയത്തുടക്കം സമ്മാനിച്ചു.
Final ball. Match-defining Six. Contrasting emotions
The #TATAWPL Season 2 has well and truly begun 🔥😍
Scorecard 💻📱 https://t.co/GYk8lnVpA8#MIvDC pic.twitter.com/tjbm4bpDsV— Women's Premier League (WPL) (@wplt20) February 23, 2024
മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്നിങ്സിലെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഷെഫാലി വര്‍മ്മയെ ഷബ്നിം ഇസ്മായില്‍ ബൗള്‍ഡാക്കിയതില്‍ തുടങ്ങി ഡല്‍ഹിയുടെ തിരിച്ചടി. വണ്‍ഡൗണായി ക്രീസിലെത്തിയ ഇംഗ്ലീഷ് കൗമാര ബാറ്റർ അലീസ് ക്യാപ്സി 53 പന്തില്‍ 9 ഫോറും 3 സിക്സറും സഹിതം 75 റണ്‍സെടുത്തതാണ് നിർണായകമായത്.
24 പന്തില്‍ 42 റണ്‍സുമായി ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗസും 25 ബോളില്‍ 31 എടുത്ത് മെഗ് ലാന്നിംഗും തിളങ്ങി. മരിസാന്‍ കാപ്പിന്റെ ഫിനിഷിംഗ് (9 പന്തില്‍ 16) ഡല്‍ഹിക്ക് മികച്ച സ്കോര്‍ ഒരുക്കി. 2 പന്തില്‍ 1* റണ്ണുമായി അന്നാബേല്‍ സത്തർലന്‍ഡ് പുറത്താവാതെ നിന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 171 റണ്‍സെടുക്കുകയായിരുന്നു. മുംബൈ വനിതകള്‍ക്കായി നാറ്റ് സൈവർ ബ്രണ്ടും അമേല്യ കേറും രണ്ട് വീതവും ഷബ്നിം ഇസ്മായില്‍ ഒന്നും വിക്കറ്റ് പേരിലാക്കി.





