
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ മരണം കൊലപാതകമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്.എഫ്.ഐ ക്രിമിനല്‍ സംഘമായി മാറി. കോളജ് ഹോസ്റ്റലുകള്‍ എസ്.എഫ്.ഐ പാര്‍ട്ടി ഗ്രാമമാക്കി മാറ്റിയിരിക്കുകയാണ്. കോളജുകള്‍ ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു. എസ്.എഫ്.ഐ ക്രിമിനല്‍ സംഘമായി മാറ്റിയത് പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ അഴിമതിയും ധൂര്‍ത്തും മറയ്ക്കാനാണ് ഇത്തരം ക്രിമിനല്‍ സംഘങ്ങളെ വളര്ത്തിവിടുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചു.
സിദ്ധാര്‍ഥിനെ എസ്.എഫ്.ഐയില്‍ ചേരാന്‍ നിര്‍ബന്ധിച്ചിരുന്നു. സിദ്ധാര്‍ഥിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും. തിരുവനന്തപുരത്ത് സിദ്ധാര്‍ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, മറ്റ് കോണ്‍ഗ്രസ് നേതാക്കളും വസതിയിലെത്തിയിരുന്നു.






