
മുംബൈ: ഇംഗ്ളണ്ടിനെതിരേയുള്ള ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പരയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സീനിയര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് കെ.എല്‍.രാഹുലിന്റെ സേവനം സ്വന്തം ടീമിന് കിട്ടിയിരുന്നില്ല. എന്നാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയുമായി എത്തുകയാണ് ഇന്ത്യന്‍ താരം. ടെസ്റ്റ് പരമ്പര നഷ്ടമാകുമെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ ടീമായ സൂപ്പര്‍ജയന്റ്സിന് വേണ്ടി താരം കളിക്കാനെത്തും.
നിലവില്‍ ലണ്ടനില്‍ ചികിത്സയിലുള്ള താരം പൂര്‍ണ്ണമായും ഫിറ്റ്നെസ് വീണ്ടെടുത്തു. മാര്‍ച്ച് 22 നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിയാരംഭിക്കുന്നത്. മാര്‍ച്ച് 24 ന് രാജസ്ഥാന് റോയല്‍സിനെതിരേയുള്ള ആദ്യ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ജയന്റ്സിന് വേണ്ടി നായകന് കളത്തിലുണ്ടാകും. വിദഗ്ദ്ധരുടെ നിര്‍ദേശപ്രകാരമാണ് താരം ലണ്ടനിലേക്ക് പോയത്. ലണ്ടനിലെ മെഡിക്കല്‍ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം ഞായറാഴ്ച ഇന്ത്യയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റ് താരത്തിന് ഉടന്‍ കിട്ടും.
ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുന്നതിനാല്‍ രാഹുല്‍ ഉള്‍പ്പെടെ അനേകരാണ് മത്സരിക്കുന്നത്. കീപ്പര്‍ബാറ്റ്സ്മാന്‍ പദവിയിലാണ് താരത്തെ ടീം തേടുന്നത്. ദേശീയക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ് രാഹുല്‍. രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിലായിരുന്നു പരിക്കിനെ തടുര്‍ന്ന് താരം പുറത്തിരിക്കാന്‍ നിര്‍ബ്ബന്ധിതമായത്. ഐപിഎല്‍ 2023 സീസണില്‍ രാഹുലിന് തുടയ്ക്ക് പരിക്കേറ്റിരുന്നു. എന്‍സിഎയില്‍ ശസ്ത്രക്രിയയ്ക്കും പുനരധിവാസത്തിനും വിധേയനാകേണ്ടി വന്ന അദ്ദേഹം ഏഷ്യാ കപ്പില്‍ തിരിച്ചെത്തി ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ എത്തി.






