
ബെംഗളൂരു : ഡബ്ല്യുപിഎല്ലില്‍ ആര്‍ബിസി-യുപി വാരിയേഴ്സ് പോരട്ടത്തിനിടെ എലിസെ പെറിയുടെ സിക്സര്‍ കാറിന്റെ് ചില്ല് തകര്‍ത്ത സംഭവം വാര്‍ത്തയായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയില്‍ വളരെയധികം വൈറലാവുകയും ചെയ്തു. താരത്തൈ ട്രോളി ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രംഗത്തെത്തിയിരിക്കുകയാണ്.
മത്സരശേഷം കാറിന്റെ് മുന്നില്‍ നില്ക്കുന്ന പെറിയുടെ ചിത്രം ആര്‍സിബി സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചു. ആര്‍ട്ടും ആര്‍ട്ടിസ്റ്റും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
The Art and the Artist 🤭 #PlayBold #SheIsBold #ನಮ್ಮRCB #WPL2024 #UPWvRCB @EllysePerry pic.twitter.com/pKlHBzTO29
— Royal Challengers Bangalore (@RCBTweets) March 4, 2024
മത്സരത്തില്‍ വണ്‍ഡൗണായി എത്തിയ എലിസെ പെറി 37 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും നാല് സിക്സുമടക്കമാണ് 58 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ താരം അടിച്ച സിക്സാണ് വൈറലായത്. 18.5 ഓവറില്‍ ദീപ്തി ശര്‍മ്മയുടെ അവസാന ഓവറിലാണ് പെറി പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ പായിച്ച സിക്സര്‍ കാറിന്റെ് ചില്ല് തകര്‍ത്ത സംഭവം നടക്കുന്നത്.
ELLYSE PERRY HAS BROKE THE GLASS OF THE CAR...!!! 🤯
- The reaction of Perry was priceless!! pic.twitter.com/zaxiQLLN1r— Mufaddal Vohra (@mufaddal_vohra) March 4, 2024





