
നടി കാജല്‍ അഗര്‍വാളിനെതിരെ ആരാധകന്റെ മോശം പെരുമാറ്റം. ഹൈദരാബാദില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.
സെല്‍ഫി എടുക്കാനെത്തിയ ആരാധകന്‍ കാജലിന്റെ ശരീരത്തില്‍ കൈ വെയ്ക്കുകയായിരുന്നു.
തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു കൊണ്ടുളള ആരാധകന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥനായ കാജല്‍ ഉടനെ തന്നെ ഇയാളെ തട്ടി മാറ്റുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവാവിന്റെ പ്രവര്‍ത്തിയെ രൂക്ഷമായാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.
ശരീരത്തില്‍ സ്പര്‍ശിച്ചല്ല നടിമാമരോടുളള ഇഷ്ടം പ്രകടിപ്പിക്കേണ്ടതെന്നും ഈ അവസരത്തില്‍ മാന്യമായി പ്രതികരിച്ച കാജളിനെ തീര്‍ച്ചയായും അഭിനന്ദിക്കണമെന്നും ഇവര്‍ പറയുന്നു.
2022 ല്‍ മകന്‍ നീലിന്റെ ജനനത്തോടെ കാജല്‍ സിനിമയ്ക്കും പൊതുപരിപാടികള്‍ക്കും ചെറിയൊരു ഇടവേള നല്‍കിയിരുന്നു. ഭഗവന്ത് കേസരി ആണ് കാജലിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.
സത്യഭാമ ആണ് കാജലിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. പോലീസ് ഉദ്യോഗസ്ഥയായാണ് സിനിമയില്‍ കാജല്‍ എത്തുന്നത്്
Fan/random Guy Misbehaving with actress #KajalAggarwal in a event🙄🙄 pic.twitter.com/I68WdTbxLl
— Movies & Entertainment (@Movies_Ent_) March 6, 2024






