
മലപ്പുറം : കുറ്റിപ്പുറത്ത് എട്ടുമാസം പ്രായമുളള പെണ്‍കുഞ്ഞ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. തിരുന്നാവായ കളത്തില്‍ വെട്ടത്ത് വളപ്പില്‍ റാഫി-റമീഷ ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമയാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആദ്യം വളാഞ്ചേരിയിലും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രികളിലെത്തിച്ചു ചികിത്സ നല്കി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെയോടെ മരിച്ചു.






