
മുംബൈ: ഇതിഹാസ ബാറ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് മുംബൈ യുവ ബാറ്റര്‍ മുഷീര്‍ ഖാന്. വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി ഫൈനല്‍ പോരാട്ടത്തില്‍ സെഞ്ച്വറി നേടിയാണ് താരം റെക്കോര്‍ഡ് തിരുത്തിയത്.
രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ താരമെന്ന റെക്കോര്‍ഡാണ് മുഷീര്‍ സ്വന്തമാക്കിയത്. 19 വയസും 14 ദിവസവും പ്രായമുള്ളപ്പോഴാണ് മുഷീറിന്റെ നേട്ടം. മത്സരത്തില്‍ താരം 136 റണ്‍സെടുത്തു രണ്ടാം ഇന്നിങ്സില്‍ മുംബൈയുടെ നെടുംതൂണായി.
Century for Musheer Khan 💯👏
Follow the match ▶️ https://t.co/k7JhkLhOID pic.twitter.com/bnu7C87qZP— BCCI Domestic (@BCCIdomestic) March 12, 2024
സച്ചിന് ടെണ്ടുല്‍ക്കര്‍ 1994-95 സീസണില്‍ പഞ്ചാബിനെതിരെ നേടിയ സെഞ്ച്വറിയാണ് ഇതുവരെ റെക്കോര്‍ഡ് ബുക്കില്‍. 22 വയസ്സ് തികയാൻ ഒരു മാസം മാത്രം ശേഷിക്കെ സച്ചിൻ പഞ്ചാബിനെതിരെ ഇരട്ട സെഞ്ചുറികൾ അടിച്ച് ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ മുംബൈക്കാരനായി മാറിയത്. 29 വര്‍ഷമായി തകരാതെ നിന്ന നേട്ടമാണ് മുഷീര്‍ തിരുത്തിയത്.
119 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണപൃഥ്വി ഷായെയും (11) ഭുപൻ ലാൽവനിയെയും (18) നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ 107 റൺസ് ചേർത്ത രഹാനെ മുഷീർ സഖ്യം മത്സരത്തിൽ മുംബൈയുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു.



