
വയനാട് : വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ മെഗ് ലാനിങ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോൾ ആർസിബിയിൽ ശ്രദ്ധ പൊഖർകറിനു പകരം സബ്ബിനേനി മേഘന കളിക്കും.
കിരീടം ഏതു ടീം നേടിയാലും അതിൽ കേരളത്തിന്റെ മുദ്ര പതിയും. ആരു തോറ്റാലും അതിൽ കേരളത്തിന്റെ കണ്ണീരുമുണണ്ടാകും. മിന്നു മണിയിലൂടെ ഡൽഹി ക്യാപിറ്റൽസിലും ആശ ശോഭനയിലൂടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലും മലയാളി സാന്നിധ്യമുണ്ട്.
കഴിഞ്ഞ സീസൺ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് 7 വിക്കറ്റിനായിരുന്നു ഡൽഹിയുടെ തോൽവി. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിട്ടും കഴിഞ്ഞ തവണ കയ്യെത്തും ദൂരത്ത് കപ്പ് നഷ്ടമായതിന്റെ നിരാശ മറികടക്കാനാണ് ഡൽഹി ക്യാപിറ്റൽസിന്റെ വരവ്. അതേസമയം 16 വർഷം കിണഞ്ഞു ശ്രമിച്ചിട്ടും തങ്ങളുടെ പുരുഷ ടീമിനു നേടാനാവാത്ത കിരീടം രണ്ടാം സീസണിൽ തന്നെ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് റോയൽ ചാലഞ്ചേഴ്സിനു മുന്നിലുള്ളത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: സ്മൃതി മന്ദാന, സോഫി ഡിവൈൻ, സബ്ബിനേനി മേഘന, എല്ലിസ് പെറി, റിച്ച ഘോഷ്, സോഫി മൊളിനെക്സ്, ജോർജിയ വെയർഹാം, ശ്രേയങ്ക പാട്ടീൽ, ആശാ ശോഭന, ശ്രദ്ധ പോഖാർക്കർ, രേണുക താക്കൂർ സിംഗ്
ഡൽഹി ക്യാപിറ്റൽസ് : മെഗ് ലാനിംഗ്, ഷഫാലി വർമ, ആലീസ് കാപ്സി, ജെമിമ റോഡ്രിഗസ്, മാരിസാൻ കാപ്പ്, ജെസ് ജോനാസെൻ, രാധാ യാദവ്, അരുന്ധതി റെഡ്ഡി, തനിയ ഭാട്ടിയ, ശിഖ പാണ്ഡെ, മിന്നു മണി





