
ഒരു കാലത്ത് ക്യാമ്പസുകളിലും കോളജുകളിലും തരംഗമായി മാറിയിരുന്ന ഗായകനാണ് ജാസി ഗിഫ്റ്റ്. ‘ലജ്ജാവതിയേ...’ എന്ന ഒറ്റ പാട്ട് കൊണ്ട് ജാസി ഗിഫ്റ്റ് നേടിയ ആരാധകര്‍ കുറച്ചൊന്നുമല്ല. ഇന്നും ജാസിക്ക് ആരാധകര്‍ ഏറെയാണ്. ഗായകന്റെ ഗാനമേളകളും സംഗീതപരിപാടികളും നിമിഷ നേരം കൊണ്ടാണ് ട്രെന്‍ഡിംഗാകുന്നത്. കഴിഞ്ഞ ദിവസം എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ജാസി ഗിഫ്റ്റിന്റെ പരിപാടിയുണ്ടായിരുന്നു. പരിപാടിയ്ക്കിടയില്‍ പ്രിൻസിപ്പള്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവം നിമിഷ നേരം കൊണ്ടാണ് വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തിയത്. ഈ സംഭവത്തില്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്.
ഒരു കലാകാരൻ സ്റ്റേജില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ മൈക്ക് പിടിച്ചു വാങ്ങിയ പ്രവർത്തി അതി നീചമാണെന്നാണ് മിക്കവരും കുറിച്ചത്. പിന്നണിഗാന രംഗത്തെ നിരവധി പേർ ജാസി ഗിഫ്റ്റിന് പിന്തുണ അറിയിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ വേദിയില്‍ അപമാനിക്കപ്പെട്ട് ഇറങ്ങി പോകുക എന്നതിനേക്കാള്‍ വലിയൊരു വേദന ഒരു കലാകാരനോ കലാകാരിക്കോ ഇല്ല എന്നാണ് നടി കൃഷ്ണ പ്രഭ കുറിക്കുകയാണ്. ഇനി ഒരിക്കലും ഒരുകലാകാരന് ഇത്തരമൊരു അനുഭവം ഉണ്ടാകാൻ പാടില്ലെന്നും താരം കുറിച്ചു.
‘‘വേദിയിൽ നിന്ന് അപമാനിക്കപ്പെട്ട് ഇറങ്ങി പോകുക എന്നതിനേക്കാൾ വലിയയൊരു വേദന ഒരു കലാകാരനോ കലാകാരിക്കോ വേറെയില്ല. പാടിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈയിൽ നിന്ന് മൈക്ക് വാങ്ങിക്കുക, പാടരുതെന്ന് പറയുക! വലിയ പഠിപ്പും, ഉയർന്ന പ്രിൻസിപ്പൽ തസ്തികയുമൊക്കെ ഉണ്ടായിട്ടും വിവേകം ഇല്ലെങ്കിൽ പിന്നെ എന്ത് പറഞ്ഞിട്ട് എന്താ കാര്യം.. വളരെ മോശമായി പോയി മാഡം!
ജാസി ചേട്ടന് പിന്തുണ.. ഇനി ഒരിക്കലും ഒരു കലാകാരനും ഇതുപോലെയൊരു അനുഭവം ഉണ്ടാകാൻ പാടില്ല...’’ കൃഷ്ണ പ്രഭ കുറിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവം നടന്നത്. കോലഞ്ചേരി കോളേജ് ഡേ പരിപാടിയില്‍ അതിഥി ആയി എത്തിയത് ആയിട്ടാണ് ജാസി ഗിഫ്റ്റ് എത്തിയത്. പരിപാടിയില്‍ പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിന്‍സിപ്പള്‍ പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാന്‍ വന്ന ഗായകന് പാടാന്‍ പാടില്ലെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങി പോയിരുന്നു.






