
ആലപ്പുഴ: ചോക്കോ െവെറ്റ് ചോക്ളേറ്റ് ഫാക്ടറിയുടെ പേരില്‍ കോടികളുടെ ജോലി തട്ടിപ്പു നടത്തിയ കേസില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. തൃശൂര്‍ കേച്ചേരി ചിറനല്ലൂര്‍ പ്രദീപ് വിഹാറില്‍ മുഹമ്മദ് ആഷിഖി(51)നെയാണ് അറസ്റ്റ് ചെയ്തത്.
2022 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആലപ്പുഴ ജില്ലയിലെ വിവിധയിടങ്ങളിലായാണ് തട്ടിപ്പ് നടന്നത്. പ്രതി താന്‍ മാനേജിങ് ഡയറക്ടറായിട്ടുള്ള വിദേശ കമ്പനിയായ ചോക്കോവൈറ്റ്ചോക്ളേറ്റ് ഫാക്ടറിയില്‍ ജോലി നല്‍കാമെന്നു വിശ്വസിപ്പിച്ച് ഓഫര്‍ ലെറ്റര്‍ നല്‍കിയശേഷം പണം വാങ്ങി കബളിപ്പിച്ചെന്നാണു കേസ്. ഉദ്യോഗാര്‍ഥികളെ വിദേശത്ത് എത്തിച്ച ശേഷം ജോലി നല്‍കാതെ മടക്കി അയച്ചു വഞ്ചിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ മാത്രം വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്നത്.
അമീര്‍ മുസ്തഫ എന്ന വ്യാജ പേര് ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. വിദേശ നമ്പറിലുള്ള വാട്സ്ആപ്പ് വഴി പരിചയപ്പെടുന്ന പ്രതി താന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണെന്നു പരിചയപ്പെടുത്തിയ ശേഷം ഉദ്യോഗാര്‍ഥികളുടെ വിശ്വാസമാര്‍ജിക്കാന്‍ ശ്രമിച്ചു.
ഇതിനായി പ്രതി വിദേശ സിംകാര്‍ഡ് െകെവശം സൂക്ഷിച്ചിരുന്നു. ജസ്റ്റ് ഡയല് പോലുള്ള ആപ്പ് ഉപയോഗിച്ച് വെബ്െസെറ്റ് വിദഗ്ധരുടെ ഫോണ്‍ നമ്പര്‍ െകെവശപ്പെടുത്തി പരിചയം സ്ഥാപിച്ച ശേഷം അവരുടെ സഹായത്തോടെ ഫാക്ടറിയുടെതെന്ന് തോന്നിക്കുന്ന വെബ്െസെറ്റുകള്‍ ഉണ്ടാക്കി വ്യാജ വിലാസവും ഫോണ്‍ നമ്പറുകളും നല്‍കിയും ഫേസ്ബുക്ക് പേജുകള്‍ ക്രിയേറ്റ് ചെയ്തും ഗൂഗിള്‍ മാപ്പുകളില്‍ ലൊക്കേഷന്‍ ആഡ് ചെയ്ത് റിവ്യൂ ചെയ്തും പ്രതി ഉദ്യോഗാര്ഥികള്ക്കിടയില് വിശ്വാസ്യത നേടിയിരുന്നു. നാട്ടുകാരായ പലര്‍ക്കും ഈ കമ്പനിയില്‍ ഉന്നത ജോലി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച പ്രതി ഇവര്‍ മുഖേനയായിരുന്നു തട്ടിപ്പ് നിയന്ത്രിച്ചിരുന്നത്. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള പ്രതിയുടെ തട്ടിപ്പ് രീതി പ്രഫഷണല്‍ കുറ്റവാളികളെ പോലും വെല്ലുന്ന തരത്തില്‍ ആയിരുന്നെന്ന് പോലീസ് പറയുന്നു.
മുമ്പായി പ്രതി യൂട്യൂബ് വീഡിയോകളുടെ സഹായത്താല്‍ പോലീസില്‍ നിന്ന് രക്ഷപ്പെടാനുള്ള മുന്‍കരുതുകള്‍ മനസിലാക്കിയിരുന്നു. വിദേശത്ത് പോയി ജോലി ചെയ്തുള്ള അനുഭവസമ്പത്തും ഇയാള്‍ക്ക് മുതല്‍കൂട്ടായി. സഹായികള്‍ വഴി ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം െകെപ്പറ്റിയും ബാങ്ക് അക്കൗണ്ട് അവഗണിക്കുക വഴിയും തന്നിലേക്ക് തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെയായിരുന്നു പ്രതിയുടെ നീക്കങ്ങള്‍. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ധ സ്ക്വാഡിനെ നിയോഗിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്.
അയല്‍വാസികളുമായി അടുത്ത് ഇടപഴകാത്ത പ്രതി തന്റെ ഐഡന്റിറ്റി മറച്ചുവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. നിലവില്‍ സേലം ഭാഗത്തായിരുന്നു വാടകയ്ക്ക് താമസം. ഇതിനു മുമ്പായി കോഴിക്കോട്, ചെെന്നെ, മാങ്ങാട്, ബംഗളരു കൊരമംഗല ഭാഗത്തും താമസിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സേലം ഭാഗത്തുള്ള വാടക വീടും പരിസരവും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
പ്രതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും അല്‍ മുര്‍ത്തസ എന്ന െഹെപ്പര് മാര്‍ക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്താനായി നീക്കങ്ങള്‍ ആരംഭിച്ചിരുന്നതായി വെളിവായി. പ്രതി പേള്‍സ് ഗ്രൂപ്പ് ഹോട്ടല്‍, അല്‍ഹദീര്‍ െഹെപ്പര് മാര്‍ക്കറ്റ് എന്നീ പല സ്ഥാപനങ്ങളുടെയും പേര് ഉപയോഗിച്ച് പലതരത്തിലുള്ള തട്ടിപ്പു നടത്തിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. പ്രതിക്കെതിരേ പുന്നപ്ര പോലീസ് സ്റ്റേഷനില്‍ നിലവില്‍ ആറോളം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്പലപ്പുഴ ഡിെവെ.എസ്.പി കെ.ജി അനീഷ്, ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസ്, സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് വി.എല്‍, അസി. സബ് ഇന്‍സ്പെക്ടര്‍ അനസ്, സീനിയര്‍ സി.പി.ഒ ഹരി,അജിത്ത്, സി.പി.ഒ വിനില്‍, സിദ്ധിഖ് എന്നിവര്‍ അടങ്ങിയ സ്പെഷ്യല്‍ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.






