
കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതി തൂങ്ങിമരിച്ച നിലയില്‍. പത്തൊമ്പതുകാരനായ പ്രതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി കമ്പംമെട്ട്സ്വദേശി നവീൻ ആണ് മരിച്ചത്.
കമ്പംമെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ, ബലാത്സംഗ കേസിലെ പ്രതിയാണ് നവീൻ. നവീനെ ഇന്ന് ഉച്ചയ്ക്കാണ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.






