
തിരുവനന്തപുരം : മദ്യവില കൂട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് എക്സൈസ് വകുപ്പിനെ അറിയിച്ച് ബെ്വ്കോ. ലാഭം കുറഞ്ഞാല്‍ ജീവനക്കാരുെട ശമ്പളത്തെയും ആനുകൂല്യത്തെയും വരെ ബാധിക്കുമെന്നും മദ്യത്തിന് വില കൂട്ടാന്‍ കഴിയില്ലെങ്കില്‍ ഗ്യാലനേജ് ഫീസ് പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഫീസ് കുറച്ചില്ലെങ്കില്‍ മദ്യവില വീണ്ടും കൂട്ടേണ്ടി വരുമെന്നും പറഞ്ഞു.
കഴിഞ്ഞ ബജറ്റിലായിരുന്നു ഗ്യാലനേജ് ഫീസ് കൂട്ടിയത്്. ഈ രീതിയില്‍ മുമ്പോട്ട് പോയാല്‍ ബെവ്കോ വന്‍ നഷ്ടത്തില്‍ വീഴുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യാലനേജ് ബജറ്റില്‍ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചത്. ഇത് കുറച്ചില്ലെങ്കില്‍ മദ്യവില കൂട്ടുകയേ പിന്നെ മാര്‍ഗ്ഗമുള്ളൂ. മൂന്ന് സാമ്പത്തീകവര്‍ഷം വന്‍ നഷ്ടം നേരിട്ട ബെവ്കോ 2023-24 സാമ്പത്തീകവര്ഷത്തിലാണ് ലാഭമായത്.
ആ വര്‍ഷം ബെവ്്കോയ്ക്ക് 124 കോടി രൂപയായിരുന്നു ലാഭം കിട്ടിയത്. വെയര്‍ ഹൗസുകളില്‍ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്കോ സര്‍ക്കാരിന് നല്‍കേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. നിലവില്‍ ലിറ്ററിന് 5 പൈസയാണ് ഫീസ് നിരക്ക് പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ പത്തു രൂപയായി ഉയരുന്നതോടെ 300 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചത്.
പല ഔട്ട് ലെറ്റുകളും അടയ്ക്കേണ്ടി വരുകയും ജനപ്രിയ ബ്രാന്റുകള്‍ ഷോപ്പുകളില്‍ എത്താതിരിക്കുകയും ചെയ്തപ്പോള്‍ ബെവ്കോ നേരത്തെ ഒരു ഘട്ടത്തില്‍ നഷ്ടത്തിലേക്ക് പോയിരുന്നു. കഴിഞ്ഞ സാമ്പത്തീക വര്‍ഷം 269 കോടി ലാഭം പ്രതീക്ഷിക്കുമ്പോള്‍ ഗ്യാലനേജ് നിരക്ക് കൂടുന്നത് വലിയ തിരിച്ചടിയായി മാറും. ബെവ്കോയ്ക്ക് ലഭിക്കുന്ന ലാഭത്തില്‍ നിന്നാണ് ശമ്പളവും പ്രവര്‍ത്തന ചെലവുമെല്ലാം കടന്നു പോകുന്നത്.
അതേസമയം അമിതമായി മദ്യവില കൂട്ടുന്നതും തിരിച്ചടിയ്ക്ക് സാധ്യതയുണ്ട്. വില കൂടുമ്പോള്‍ വില്‍പ്പന കുറയുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ രണ്ട് പ്രാവശ്യം മദ്യവില ഉയന്നപ്പോള്‍ വില്‍പ്പനയെ സാരമായി ബാധിച്ചിരുന്നു.






