
ഹെല്‍സിന്‍കി, ഫിന്‍ലാന്‍ഡ്: ഫിന്ലാന്ഡില് ഒരു സ്കൂളില്‍ 12 വയസ്സുകാരന് നടത്തിയ വെടിവയ്പില്‍ മുന്ന് സഹപാഠികള്‍ക്ക് പരിക്കേറ്റു. തലസ്ഥാന നഗരത്തിന് പുറത്തുള്ള ഹെല്‍സിന്‍കിയില്‍ ആണ് വെടിവയ്പ് നടത്തിയത്. കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
വന്റയില് 800 കുട്ടികളും 90 ജീവനക്കാരുമുള്ള സ്കൂളിലാണ് വെടിവയ്പുണ്ടായത്. ഗ്രേഡ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളാണ് ഇവിടെയുള്ളത്. ഏഴിനും 15നുമിടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍.
ഒരു ക്ലാസ്മുറിയിലാണ് വെടിവയ്പ് നടന്നതെന്ന് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.






