
തിരുവനന്തപുരം; വരുന്ന അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് നേരിയ വേനല്‍മഴയ്ക്ക് സാധ്യയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും ഏഴ് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് . എന്നാല്‍ ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം , പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
അതേ സമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന് തിരമാലയ്ക്ക് കടലാക്രമണത്തിനും സാദ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്ണ്ടില് 20 രാ നും 40 രാനും ഇടയില്‍ മാറിവരാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്തിതി ഗവേഷണ കേന്ദ്രം അറിയിച്ചു.






