
തമിഴ്നാട് ബിജെ പി അധ്യക്ഷനും കോയമ്പത്തൂര് സ്ഥാനാര്ത്ഥിയുമായ കെ അണ്ണാമലയ്ക്കെതിരെ ഡി എം കെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി.കായിക മത്സരങ്ങല് കന്നി വോട്ടര്മാര്ക്കായി സംഘടിപ്പിക്കുന്നുവെന്നും മത്സരത്തിന്റെ പ്രചരണ ബോര്ഡുകളിലും കാര്ഡുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അണ്ണാമലയുടെയും ചിത്രങ്ങളുള്ളതായിയാണ് പരാതിയില് പറയുന്നത്.
കൂടാതെ, മത്സരത്തിന്റെ മറവില് വോട്ടര്മാര്ക്ക് പണം വിതരണം ചെയ്യുന്നുവെന്നും ഡി എം കെ പരാതിയില് പറയുന്നു. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങള്ക്ക് അനുമതി നല്കരുതെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ഓര്ഗനൈസിങ് സെക്രട്ടറി ആര് എസ് ഭാരതിയാണ് പരാതി നല്കിയത്.







Comments