
കോഴിക്കോട്; കോയിലാണ്ടിയില്‍ പേവിഷ ബാധയേറ്റ് നാല് പസുക്കള് ചത്തു.സംഭവം നടന്നത് കാളിയത്ത്മുക്ക് പുതേരിപ്പാറ എന്ന പ്രദേശത്താണ്.അധികൃതര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയട്ടുണ്ട്.കന്നുകാലികള്‍ക്ക് സാധാരണയായി രോഗ പടരുന്നത് തെരുവ് നായ, കീരി എന്നിവയുടെ കടിയിലൂടെയാണ്.അതിനാല്‍ തുറന്ന സ്ഥലങ്ങളില്‍ പശുവിനെ കെട്ടരുതെന്ന് നാട്ടുക്കാര്‍ക്ക് നിര്ദേശംനല്കിയട്ടുണ്ട്.
കോഴിക്കോട് ആനിമില്‍ ഡിസീസ് കണ്ട്രോള് ഓഫീസിലും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് എം എം സുഗതന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ ക്ഷീര കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചു.






