മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ പാടിമണ്‍ കൊച്ചരപ്പിനു സമീപം ചൗളിത്താനത്ത് സി.ടി. വര്‍ഗീസ് (ഉണ്ണി-78), ശാന്തമ്മ വര്‍ഗീസ് (74) എന്നിവരെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടു. ഇന്നലെ രാവിലെ സമീപവാസികള്‍ വീടിന്റെ കതകുകളും ജനലുകളും കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന് കതകുകള്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണു മൃതദേഹങ്ങള്‍ കാണ്ടത്.
വര്‍ഗീസും ശാന്തമ്മയും തനിച്ചായിരുന്നു താമസം. അടുക്കളയില്‍ ഇരുന്ന ഗ്യാസുകുറ്റി കിടപ്പുമുറിയില്‍ കൊണ്ടുവന്നു തുറന്നുവിട്ട് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നുവെന്നു പോലീസ് പറഞ്ഞു. മകന് ബിനീഷിനു ഗള്ഫിലാണു ജോലി. മരുമകള്‍ ബിന്ലായുമായി വിവാഹമോചന കേസ് കോടതിയില്‍ നടക്കുകയായിരുന്നു. ബിന്ലായ്ക്ക് അനുകൂലമായി കേസിന്റെ വിധി വരാന്‍ സാധ്യതയുള്ളതായി പറയപ്പെടുന്നു.
വര്‍ഗീസും ഭാര്യ ശാന്തമ്മയും താമസിച്ചിരുന്ന വീടും വസ്തുക്കളും കേസുമായി അറ്റാച്ച് ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതെന്നാണു പോലീസിന്റെ നിഗമനം. വര്‍ഗീസിന്റെ മൃതശരീരം കക്കൂസിലും ശാന്തമ്മയുടേത് അടുക്കളയിലുമാണു കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. പത്തനംതിട്ടയില്‍നിന്നു വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
തിരുവല്ല ഡിവൈ.എസ്പി എ. അഷാദ്, കീഴ്വായ്പ്പൂര് എസ്.എച്ച്.ഒ. ബി. ഷെബീക്ക് എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്കി. തിരുവല്ല കൊച്ചിയില്‍ തെക്കുംപുറത്ത് കുടുംബാംഗമാണു ശാന്തമ്മ വര്‍ഗീസ്. മറ്റു മക്കള്‍: ബിന്ദു, വിബിന്. മരുമക്കള്‍: ജോയിസ്, വിവേക്.

Comments