
കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.
ശൈലജക്കെതിരെ വ്യാജ വാര്‍ത്തകളും മോര്‍ഫിങ് ചിത്രങ്ങളുപയോഗിച്ച് നീചമായ അപവാദ പ്രചരണം ലൈംഗീക അധിക്ഷേപമായി മാറിയിരിക്കുകയാണ്. ഇതിന് പിന്നില്‍ ഷാഫിയും സരിനുമാണെന്ന് സനോജ് ആരോപിച്ചു.
'മലയാളികള്‍ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമായ നിലയില്‍ ആഗോള അംഗീകാരം ലഭിച്ച ഭരണാധികാരിയായിരുന്നു ശൈലജ. ആ അംഗീകാരമാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്കി ടീച്ചറെ മട്ടന്നൂരില്‍ നിന്ന് വീണ്ടും തെരഞ്ഞെടുത്തത്.' ശൈലജ സ്ഥാനാര്‍ത്ഥിയായെത്തിയ നിമിഷം മുതല്‍ പരാജയ ഭീതിയില്‍ ഏറ്റവും ഹീനമായ അപവാദ പ്രചാരണമാണ് യു.ഡി.എഫ് അഴിച്ചു വിട്ടിരിക്കുന്നതെന്നും സനോജ് പറഞ്ഞു.






