
കൊച്ചി : വിമാന സര്‍വ്വീസുകളെ ബാധിച്ച് കനത്തമഴ. കൊച്ചയില്‍ നിന്ന് ദുബായില്‍ നിന്നുളള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായില്‍ നിന്നുളള വിമാന സര്‍വ്വീസുകളും താളം തെറ്റിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ദുബായ് ടെര്മിനിലുണ്ടായ തടസങ്ങളാണ് സര്‍വ്വീസുകളെ ബാധിച്ചത്.യുഎഇയിൽ മഴയുടെ ശക്തിയില്‍ നേരിയ കുറവുണ്ട്. അൽഐനില്‍ മാത്രമാണ് നിലവില്‍ റെഡ് അലേർട്ടുള്ളത്.
ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളുടെയും ഷാർജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനങ്ങളുടെയും സർവീസാണ് റദ്ദാക്കിയത്. ദുബായിലേക്കുള്ള ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475, എമിറേറ്റ്സിന്റെ EK 533 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്. ഷാർജയിലേക്കുള്ള എയർ അറേബ്യയുടെ G9 423 വിമാനവും ദോഹയിലേക്കുള്ള ഇൻഡിഗോ 6E 1343 വിമാനവും റദ്ദാക്കിയിട്ടുണ്ട്. മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനക്രമീകരണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അധികൃതർ അറിയിച്ചു
കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായിലും റാസൽഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു ബുധനാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്.മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ദുബായ് ഭരണാധികാരികൾ അഭ്യർഥിച്ചിരുന്നു.





