
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് നല്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. കോവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച വാക്സിന് ഗുരുതര പാര്‍ശ്വഫലമുളളതായി വാക്സിന് കമ്പനി ആസ്ട്രസെനെക സമ്മതിച്ച് രംഗത്തവന്നതിന് പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും ചിത്രം നീക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം.
തിരഞ്ഞെടുപ്പ പൊരുമാറ്റച്ചട്ടത്തിന്റെ് ഭാഗമായാണ് ചിത്രം വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് വിശദീകരണം. നേരത്തേ കോവിഡ് സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം നൽകുന്നത് വലിയ പ്രതിഷേധത്തിനും വിമർശനത്തിനും കാരണമായിരുന്നു. എങ്കിലും കേന്ദ്ര സർക്കാർ തള്ളിക്കളയുകയായിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഷീൽഡ് വാക്സീൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
കൊവിഷീൽഡ് വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചത്.
2022 ജനുവരി 25 ന് കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിൽ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിക്കുന്നത് ചോദ്യം ചെയ്ത് അപ്പീൽ നല്‍കിയിരുന്നു. വാക്സിന് സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നയായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഇത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയും 1 ലക്ഷം പിഴ ചുമത്തുകയും ചെയ്തു.
ഈ വിഷയത്തില്‍ സിംഗിൾ ബഞ്ചും നേരത്തെ ഹർജി തള്ളിയിരുന്നു. രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. യോഗ്യതയുള്ള വ്യക്തിയെയാണ് ജനം തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ എത്തിക്കുന്നത്. ഇവരില്‍ നിന്നാണ് ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടി പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. വാക്സിനേഷനുമായി ബന്ധപ്പെട്ട് സന്ദേശം നൽകാൻ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് പറഞ്ഞിരുന്നു.






