
നാഥനില്ലാ കളരിയായി ആഭ്യന്തര വകുപ്പ് മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിതല. കേരളം ഇന്ന് ഗുണ്ടകളുടെ പറുദീസയാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പിനെ ഇവരെനിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലായെന്നും ചെന്നിതല വ്യക്തമാക്കി.
മന്ത്രിസഭായോഗത്തില്‍ ഒരു തീരുമാനവും ഉണ്ടായില്ല. മുഖ്യമന്ത്രി വിദേശത്തായതോടെ ഇതൊന്നും നിയന്ത്രിക്കാന്‍ ആളില്ലാതായി. സംസ്ഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. പൊലീസിന്റെ വീഴ്ചയാണ് ഗുണ്ടകള്‍ അഴിഞ്ഞാടാന്‍ കാരണം.
പ്ലസ് വണ്‍ പ്രവേശനം കാത്തുനില്ക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്ക് പോലും പ്രവേശനമില്ല. അഡീഷണല്‍ ബാച്ചുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം






