
കഴിഞ്ഞ ഏതാനും നാളുകളായി കടുത്ത വേനലിലൂടെയാണ് രാജ്യം കടന്നുപോയത്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേനല്‍ മഴ കടുത്തതോടെ ചൂടിന് ആശ്വാസമായി. പക്ഷേ ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീവ്രമായ ചൂടില്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുകയാണ്. പല മേഖലകളിലും പകല്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ പ്രദേശങ്ങളിലെ ചൂടിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
രാജസ്ഥാനിലെ ഒരു ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ജവാന് ചുട്ടുപൊള്ളുന്ന മണലില്‍ പപ്പടം ചുട്ടെടുക്കുന്ന ദൃശ്യങ്ങള്‍ ആണ് ഇത്. @Megh Updates എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ' രാജസ്ഥാനിലെ ബീക്കാനീറില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയുരന്നു. അന്താരാഷ്ട്ര അതിര്‍ത്തിയിലെ മണല്‍ ഒരു ചൂള പോലെയാണ്. പക്ഷേ മാതൃരാജ്യത്തെ സേവിക്കുന്ന നമ്മുടെ സൈനികര്‍ ശക്തമായി നിലകൊള്ളുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാനായി മുഖം സണ്‍ഗ്ലാസും തുണിയും ഉപയോഗിച്ച് മറച്ച ഒരു ജവാന് നിലത്ത് മണല്‍ പരപ്പില്‍ ഇരുന്നുകൊണ്ട് പപ്പടം ചുട്ടെടുക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. അല്പസമയത്തിനുശേഷം ഇദ്ദേഹം പപ്പടം കയ്യിലെടുത്ത് അത് പാകപ്പെട്ടു എന്ന് കാണിക്കുന്നതിനായി കയ്യില്‍ പിടിച്ച് പൊടിക്കുന്നതായും വീഡിയോയില്‍ കാണാം. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം ആറ് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി പേര് കൊടുംചൂടിലും കാവല്‍ നില്ക്കുന്ന ജവാന്മാരെ പ്രശംസിച്ച് രംഗത്തെത്തി.
Temprature soars to 47° in Bikaner, Rajasthan. The sand along International Border fells like a furnace, but our troopers serving motherland stand strong.
Video showing a BSF Jawan roasting a papad in bikaner's sand goes viral.
Salute Bravehearts 🫡🇮🇳 pic.twitter.com/eEZYXpslIn— Megh Updates 🚨™ (@MeghUpdates) May 22, 2024






