
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങള്‍ അരങ്ങേറിയ വടകരയില്‍ വിജയാഘോഷങ്ങള്‍ക്ക് നിയന്ത്രണം. കണ്ണൂരില്‍ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം.
വിജയിച്ച പാര്‍ട്ടിക്കാര്‍ക്ക് മാത്രം വൈകുന്നേരം 7 മണി വരെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാം. എന്നാല്‍ വാഹനത്തിലും മറ്റും നടത്തുന്ന ഘോഷയാത്രകള്‍ അനുവദിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ബാനറുകളും പോസ്റ്ററുകളും നീക്കാനും നടപടിയെടുക്കും. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും സമാധാന അന്തരീക്ഷം തുടരുമെന്ന ഉറപ്പ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നല്കി.
സിപിഐഎം, യുഡിഎഫ്, ആര്‍എംപി, ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സമാധാന ശ്രമങ്ങള്‍ക്ക് ഇടതു മുന്നണി ഒപ്പമുണ്ടാകുമെന്ന് സിപിഐഎം വ്യക്തമാക്കി. അതേസമയം വ്യാജ കാഫിര്‍ പ്രയോഗത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധമറിയിച്ചു. പരാതികളില്‍ പൊലീസ് അന്വേഷണം വൈകുന്നതിലെ അതൃപ്തി യുഡിഎഫ് നേതാക്കള്‍ യോഗത്തിലറിയിച്ചു.






