
വ്യത്യസ്തവും വിചിത്രവുമായ വിവിധയിനം വന്യമൃഗങ്ങളാല്‍ പ്രശസ്തിയാര്‍ജിച്ച മൃഗശാലയാണ് ഉത്തരാഖണ്ഡിലെ കുമയൂണിലെ നൈനിറ്റാളിലെ ജിബി പന്ത് ഹൈ ആള്‍ട്ടിറ്റിയൂഡ് മൃഗശാല. ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ നിന്നുപോലും വിവിധയിനം വന്യമൃഗങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. പാകിസ്ഥാന് സ്വദേശിയാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ മൃഗങ്ങളില്‍ ഒന്നായ മാര്‍ഖോറും ഇവിടുത്തെ അന്തേവാസിയാണ്. സ്ക്രൂ-കൊമ്പ് അല്ലെങ്കില്‍ സ്ക്രൂ-കൊമ്പുള്ള ആട് എന്ന പേരിലാണ് മാര്‍ഖോര്‍ അറിയപ്പെടുന്നത്. എന്നാല്‍ ഈ മൃഗശാലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണവും ഈ മാര്‍ഖോര്‍ തന്നെയാണ്.
ക്ലാസിക്കല്‍ പേര്‍ഷ്യന്‍ ഭാഷയില്‍, മാര്‍ഖോര്‍ എന്നാല്‍ പാമ്പിനെ തിന്നുന്നവന് എന്നാണ് അര്‍ത്ഥം. സ്ക്രൂ പോലെ വട്ടം ചുറ്റിയിരിക്കുന്ന കൊമ്പുകള്‍ ഉപയോഗിച്ച് ഇവയ്ക്ക് പാമ്പുകളെ വളരെ വേഗത്തില്‍ കൊല്ലാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. കൊന്ന ശേഷം ഈ ആടുകള്‍ അവയെ ഭക്ഷിക്കുമെന്നും പറയപ്പെടുന്നു. എന്നിരുന്നാലും, ഇതിന് വ്യക്തമായ തെളിവുകളൊന്നുമില്ലന്നാണ് ജിബി പന്ത് ഹൈ ആള്‍ട്ടിറ്റിയൂഡ് മൃഗശാലയിലെ സൂ ബയോളജിസ്റ്റ് അനൂജ് പറയുന്നത്. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ഇന്ത്യ എന്നിവിടങ്ങളിലെ ഉയര്‍ന്ന ഹിമാലയന്‍ പ്രദേശങ്ങളിലാണ് ഈ മൃഗം കാണപ്പെടുന്നതെന്നാണ് അനൂജ് പറയുന്നത്.
അദ്ദേഹം പറയുന്നതനുസരിച്ച്, ഡാര്‍ജിലിംഗുമായി നടത്തിവരുന്ന മൃഗങ്ങളുടെ കൈമാറ്റത്തിനിടയിലാണ് അവിടെ നിന്നും 2014 ല്‍ ഒരു ജോഡി മാര്‍ഖോറിനെ നൈനിറ്റാള്‍ മൃഗശാലയിലേക്ക് കൊണ്ടുവന്നത്. യുണൈറ്റഡ് നേഷന്‍സ് വെബ്സൈറ്റ് അനുസരിച്ച്, 2014 -ല്‍ മാര്‍ഖോറിനെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേട്ടയാടല്‍, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആവാസവ്യവസ്ഥയുടെ നഷ്ടം, എന്നിവയാണ് ഈ ഇനത്തിന്റെ നിലനില്‍പ്പിന് ഏറ്റവും വലിയ ഭീഷണി. ലോകത്ത് ഈ ജീവിവര്‍ഗങ്ങളുടെ അവശേഷിക്കുന്ന എണ്ണം ഏകദേശം 5,700 ആണ്.






