
ന്യൂഡല്‍ഹി; രാജ്യത്ത് മൊത്തം ജൂണ്‍ മാസത്തില്‍ 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക , ദേശിയ അവധികള്‍ അടക്കമാണിത്. എന്നാല്‍ ഒരോ സംസ്ഥാനത്തിലും അവധി ദിനങ്ങളില്‍ മാറ്റമുണ്ടാകും.
കേരളത്തില്‍ എട്ട് ദിവസമാണ് അവധിയുള്ളത്. എന്നാല്‍ അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താനായി സാധിക്കുമെന്നത് വലിയ ആശ്വാസമാണ്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജൂണ്‍ മാസത്തില്‍ മൊത്തം 12 അവധികള്‍ വരുന്നത്. ?????
ജൂണ്‍ 1- ലോക്സഭ തെരഞ്ഞെടുപ്പ് ( സിംലയില്‍ മാത്രം അവധി)
ജൂണ്‍ 2- ഞായറാഴ്ച
ജൂണ്‍ എട്ട്- രണ്ടാമത്തെ ശനിയാഴ്ച
ജൂണ്‍ 9- ഞായറാഴ്ച
ജൂണ്‍ 10- ഗുരു അര്ജുന് ദേവ് രക്തസാക്ഷിത്വ ദിനം ( പഞ്ചാബില്‍ അവധി)
ജൂണ്‍ 15- മിസോറാമിലും(വൈഎംഎ ദിനം) ഒഡീഷയിലും ( രാജ സംക്രാന്തി) അവധി
ജൂണ്‍ 16- ഞായറാഴ്ച
ജൂണ്‍ 17- ബക്രീദ് ( മിസോറാം, സിക്കിം, അരുണാചല്‍ പ്രദേശ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും അവധി)
ജൂണ്‍ 18- ബക്രീദ് ( ജമ്മുവിലും ശ്രീനഗറിലും മാത്രം അവധി)
ജൂണ്‍ 22- നാലാമത്തെ ശനിയാഴ്ച
ജൂണ്‍ 23- ഞായറാഴ്ച
ജൂണ്‍ 30- ഞായറാഴ്ച






