എംബാപ്പെയുടെ കരിയറില്‍ ഉടനീളം പിന്തുടരുന്ന ഊഹാപോഹങ്ങള്‍ക്ക് ഒടുവില്‍ അവസാനം. താരം സാന്റിയാഗോ ബെര്ണേബ്യൂവിലേക്ക് എത്തുമെന്ന് ഉറപ്പായി. ശനിയാഴ്ച യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിയതിന് പിന്നാലെ റയല്‍ - എംബാപ്പെയുമായി ഒരു കരാറില്‍ എത്തിയതായിട്ടാണ് വിവരം. 85.5 മില്യണ്‍ പൗണ്ടിനാണ് സ്പാനിഷ് ഭീമന്മാര് താരത്തെ സൈന്‍ ചെയ്തതെന്നാണ് വിവരം.
അടുത്ത സീസണിന് മുന്നോടിയായി ഫ്രീ ഏജന്റായി റയല്‍ മാഡ്രിഡില്‍ ചേരാനുള്ള കരാര്‍ കൈലിയന്‍ എംബാപ്പെ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്.
2022 ലും റയലിലേക്ക് താരം പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഏറെ വൈകി യു-ടേണ്‍ ചെയ്യുകയും ലിഗ് 1 ടീമുമായി ഒരു പുതിയ കരാര്‍ എഴുതുകയും ചെയ്തു. എന്നാല്‍ ഇത്തവണ അദ്ദേഹം സ്പാനിഷ് ഭീമന്മാരെ പ്രതിനിധീകരിക്കും.
അതേസമയം യൂറോയ്ക്ക് ശേഷമായിരിക്കും താരം സ്പെയിനില്‍ എത്തുക എന്നാണ് വിവരം. ജര്‍മ്മനിയില്‍ നടക്കുന്ന യൂറോ 2024 ന് താരം ഫ്രാന്‍സിന്റെ നായകനാകും. വെംബ്ലിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വിജയത്തിന് 48 മണിക്കൂറിനുള്ളില്‍ എംബാപ്പെയെ പുതിയ റയല്‍ മാഡ്രിഡ് കളിക്കാരനായി തിങ്കളാഴ്ച അനാവരണം ചെയ്യുമെന്ന് എല്‍ എക്വിപ്പ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ഫ്രാന്‍സുമായുള്ള പരിശീലന സെഷനില്‍, എംബാപ്പെ ആരാധകരുമായി കൂടിക്കാഴ്ച നടത്തി
2017-ല്‍ മൊണാക്കോയില്‍ നിന്ന് 166 മില്യണ്‍ പൗണ്ട് നീക്കിയതിന് ശേഷം ഒരു കളിക്കാരനെന്ന നിലയില്‍ എംബാപ്പെയുടെ വികസനത്തില്‍ പിഎസ്ജിയ്ക്ക് വലിയ പങ്കാണുള്ളത്. പിഎസ്ജിയ്ക്കായുള്ള തന്റെ അവസാന മത്സരത്തില്‍ എംബാപ്പെ കൂപ്പെ ഡി ഫ്രാന്‍സ് നേടി. 48 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകള്‍ നേടിയാണ് താരം ക്ലബ്ബിലെ തന്റെ അവസാന സീസണ് അവസാനിപ്പിച്ചത്. പാരീസില്‍ ഏഴ് വര്‍ഷത്തിനിടെ 308 മത്സരങ്ങളില്‍ നിന്ന് 256 ഗോളുകള്‍ നേടിയ എംബാപ്പെ പിഎസ്ജിയുടെ എക്കാലത്തെയും റെക്കോര്‍ഡ് ഗോള്‍ സ്കോററായി.






