
തിരുവനന്തപരും: ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളാണ്. വ്യക്തമായ ലീഡ് നില പത്തു മണിയോടെ വ്യക്തമാകും. ലോക്സഭയിലെ 543 അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ് നടന്നത്.
വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കുമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചിരുന്നു. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ ആദ്യം ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പോസ്റ്റല്‍ ബാലറ്റ് എണ്ണി അരമണിക്കൂര്‍ കഴിഞ്ഞാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ട്രെന്‍ഡ് വ്യക്തമാകും.അരുണാചല്‍ പ്രദേശ്, ആന്ധ്ര പ്രദേശ്, ഒഡിഷ, സിക്കിം സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം പൂര്‍ത്തിയായി. 3412 തപാല്‍വോട്ടുകളും എണ്ണൂറിലധികം വീട്ടിലെ വോട്ടുകളുമാണ് ഉള്ളത്.






