
ലോക്സഭാ തെരഞ്ഞെടുപ്പ് ഏറ്റവും അവസാന വിവരം ലഭിക്കുമ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ 84780 വോട്ടിന് ലീഡ് നില ഉയര്‍ത്തുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം ബാലകൃഷ്ണൻ മാസ്റ്റർ രണ്ടാം സ്ഥാനത്താണ്. വേട്ടെണ്ണലിനിടെ ആദ്യ സമയത്ത് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വളരെ കുറച്ച് നേരം ലീഡ് ചെയ്തത്. പിന്നീട് അങ്ങോട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെയായിരുന്നു ലീഡ് നിലയില്‍ മുന്നിട്ട് നിന്നിരുന്നത്.
1957 -ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നത്. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, മഞ്ചേശ്വരം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി എന്നി നിയമസഭാ മണ്ഡലങ്ങളാണിവ. ഇതില്‍ അഞ്ചെണ്ണത്തില്‍ ഇടതു മുന്നണിയും രണ്ടെണ്ണത്തില്‍ മുസ്ലിം ലീഗുമാണ് ഭരിക്കുന്നത്.






