
തിരുവനന്തപുരം; മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ജന്റിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. വെഡിക്കല് കോളേജ് പ്രിന്‍സിപ്പലാണ് സ്സപെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, സംഭവത്തിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തമ്മിലടിച്ച വാര്‍ത്തയും പുറത്തുവന്നിരുന്നു. സുരക്ഷാ ചുമതലയുള്ള സീനിയര്‍ സര്‍ജന്റ് എ.എല്‍ ഷംജീറിനെ, സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് എന്നയാള്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒരു രോഗിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജീവനക്കാരുടെ തമ്മിലടിക്ക് കാരണം.അപസ്മാര രോഗ ചികിത്സയ്ക്കായി എത്തിയ രോഗിയെ ആണ് സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് മര്‍ദിച്ചത്.





