
കുത്തനെയുള്ള പര്‍വ്വതങ്ങളിലൂടെയും മലകളിലൂടെയും കൂറ്റന്‍ അണക്കെട്ടിന് വശങ്ങളിലൂടെയും എല്ലാം കയറിപ്പോകുന്ന ആടുകളുടെ വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം നൂറടി ഉയരമുള്ള ഒരു പഴയ ടവറിന് മുകളില്‍ കയറി ഒറ്റപ്പെട്ടുപോയ ഒരു ആട്ടിന്‍കുട്ടിയുടെ വളരെയധികം ശ്രദ്ധ നേടി. ഒടുവില്‍ മൂന്ന് ദിവസത്തെ പരിശ്രമത്തിന് ശേഷം രക്ഷാപ്രവര്‍ത്തകര്‍ ആട്ടിന്‍കുട്ടിയെ താഴെയിറക്കി. ഇത്രയും ഉയരമുള്ള ടവറിന് മുകളില്‍ ഈ ആട്ടിന്‍കുട്ടി എങ്ങനെ കയറിപ്പറ്റി എന്നതാണ് രക്ഷാപ്രവര്‍ത്തകരെ ഇപ്പോഴും സംശയിക്കുന്നത്.
അയര്‍ലണ്ടിലെ ഡ്രുമവീറിലെ ഗ്രീന്‍കാസിലിനടുത്തുള്ള പുരാതനമായ 100 അടി ടവറിന്റെ (30.48 മീറ്റര്‍) മുകളില്‍ നിന്നാണ് ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. മൂന്ന് ദിവസത്തോളമാണ് ഈ ആട്ടിന്‍കുട്ടി ടവറിന് മുകളില്‍ കുടുങ്ങിക്കിടന്നത്. രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത് അനുസരിച്ച് ആട്ടിന്‍ ചെറിയ മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ മുറിവുകളുടെ കാരണം അജ്ഞാതമാണ്. എട്ട് മുതല്‍ ഒന്‍പത് മാസം വരെ പ്രായമുള്ള ഒരു ആട്ടിന്‍കുട്ടിയാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സമീപവാസികളാണ് ആട്ടിന്‍കുട്ടിയെ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ അതിനെ താഴെയിറക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍, അവര്‍ ഐറിഷ് സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്സു (ISPCA) മായി ബന്ധപ്പെടുകയും വിവരമറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി ആട്ടിന്‍കുട്ടിയെ രക്ഷിച്ചു. ഐവി എന്ന് പേരിട്ടിരിക്കുന്ന ആട്ടിന്‍കുട്ടി നിലവില്‍ ഐഎസ്പിസിഎയുടെ റാമെല്ട്ടണിനടുത്തുള്ള അനിമല്‍ റീഹാബിലിറ്റേഷന്‍ സെന്ററിലാണ്. ആട്ടിന്‍ കുട്ടിയുടെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉള്ളതിനാല്‍ വെറ്റിനറി ഡോ്കടര്മാരുടെ കീഴില്‍ ചികിത്സയിലാണ്.






