
ദില്ലി; ജി 7 ഉച്ചക്കോടിക്കായി ഇറ്റലിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്പാപ്പ്യുമായി കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രിയും മാര്‍പാപ്പയും കൂടികാഴ്ച്ച നടത്തു്നത് നാളെയാണ്. അമേരിക്ക, യുക്രൈന്, ഫ്രാന്‍സ് രാജ്യതലവന്മാരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2021ല്‍ മാര്‍പാപ്പ മോദിയെ വത്തിക്കാനില്‍വെച്ച് കണ്ടിരുന്നു.
അതേസമയം ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇറ്റലിയിലേക്ക് തിരിച്ചിട്ടുണ്ട്. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ജി7 ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നത് ഇത് അഞ്ചാം തവണയാണ്






