
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തുറന്നടിച്ച് സിപി ഐ എം നേതാവ് ഡോ. ടി എം തോമസ് ഐസക്. പാര്‍ട്ടി ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് തോമസ് ഐസക് പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ജനങ്ങളുടേതാണെന്നും പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം സ്വയം തീരുമാനിച്ചെടുക്കണമെന്നും തോമസ് ഐസക് പറയുന്നു. തുറന്ന മനസോടെ ജനങ്ങളുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് തോറ്റു എന്നത് കൃത്യമായ പരിശോധിക്കണമെന്നും അത് തിരുത്തണമെന്നും അഭിമുഖത്തില്‍ തോമസ് ഐസക് പറഞ്ഞു.






