
തെലുങ്കിലും തമിഴിലുമായി സജീവമായ താരമാണെങ്കിലും ഒട്ടേറെ മലയാളി ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. അമ്മയായതിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നിരുന്ന താരം പുതിയ സിനിമകളുമായി വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഇതിനിടയില്‍ സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്. തന്റെ 39-ാമത്തെ ജന്മദിനം ജൂണ്‍ 19നാണ് കാജല്‍ അഗര്‍വാള്‍ ആഘോഷിച്ചത്.
ഇപ്പോഴിതാ തന്റെ ജന്മദിന ദിവസം മനോഹരമാക്കിയ ഓരോരുത്തര്‍ക്കും നന്ദി കുറിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്ലൂടെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും പിറന്നാള്‍ ചിത്രങ്ങളും താരം പങ്കുവെച്ചു.
"എന്റെ പ്രിയപ്പെട്ട കുടുംബം, സുഹൃത്തുക്കള്‍, അതിശയകരമായ ആരാധകര്‍ (വിപുലീകരിച്ച കുടുംബം! ), നിങ്ങളുടെ എല്ലാ ആശംസകള്‍ക്കും നിറഞ്ഞ സ്നേഹത്തിനും വളരെ നന്ദി. എന്റെ ഹൃദയവും (വയറും) വളരെ നിറഞ്ഞിരിക്കുന്നു.
എനിക്കൊരു അതിശയകരമായ ജന്മദിനം ആയിരുന്നു. എന്നോടൊപ്പമില്ലാത്ത എന്റെ പ്രിയപ്പെട്ടവരെ ഞാന്‍ മിസ് ചെയ്തു, എന്റെ ജീവിതത്തില്‍ ഏറ്റവും മായാത്ത രീതിയില്‍ സ്പര്‍ശിച്ച എല്ലാവരെക്കുറിച്ചും ഞാന്‍ ചിന്തിച്ചു! കിച്ച്ലുവും നീൽ കിച്ച്ലുവും എന്നെ ഒരു രാജ്ഞിയായി തോന്നിപ്പിച്ചു (പതിവുപോലെ)... ഈ യാത്രയിലെ ഞങ്ങളുടെ എല്ലാ നാഴികക്കല്ലുകൾക്കും ആഘോഷിക്കുന്നത് ശരിക്കും ഏറ്റവും നല്ല വികാരമാണ്!..." കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് കാജല്‍ അഗര്‍വാള്‍ കുറിച്ചു. പോസ്റ്റിനു താഴെ ആരാധകരും സഹപ്രവർത്തകരുമടക്കം മിക്കവരും ആശംസകൾ കുറിക്കുന്നുണ്ട്.
കരിയറിലും താരം തിളങ്ങി നിൽക്കുന്ന സമയമാണ്. തെലുങ്ക് ക്രൈം ത്രില്ലറായ 'സത്യഭാമ'യാണ് താരത്തിന്റെ അവസാനം ഇറങ്ങിയ സിനിമ.'ഇന്ത്യന്‍ 2'ആണ് താരത്തിന്റെ അടുത്ത റിലീസ്.






