
ഇന്ത്യയില്‍ വടക്ക് ഭാഗങ്ങളില്‍ ചൂട് കനക്കുകയാണ്. കേരളത്തിന് ആശ്വാസമായി കാലവര്‍ഷമെത്തിയെങ്കിലും വടക്കന്‍ മേഖലയിലെ അവസ്ഥ തീര്‍ത്തും ദുഷ്കരമാണ്. ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച 40 ഡിഗ്രിക്ക് മുകളില്‍ താപനില അനുഭവപ്പെട്ടതോടെ ഇവിടങ്ങളില്‍ കാലാവസ്ഥ വകുപ്പ് റെഡ് പുറപ്പെടുവിച്ചു. ഇതിനിടയില്‍ ചൂടിനെ പ്രതിരോധിക്കാന്‍ പലവിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പയറ്റുകയാണ് ആളുകള്‍. ഇപ്പോഴിതാ രാജസ്ഥാനില്‍ നിന്നും പുറത്തുവരുന്ന വീഡിയോയാണ് ഏറെ ശ്രദ്ധനേടുന്നത്.
@fun.with.singh എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോയില്‍ ഒരു യുവാവ് തന്റെ സ്കൂട്ടറിന് മിമ്പില് സെറ്റ് ചെയ്ത ചെറിയ വെള്ള ടാങ്കില്‍ നിന്നും പൈപ്പ് ഉപയോഗിച്ച്, അദ്ദേഹത്തിന്റെ തലയ്ക്ക് മുകളില്‍ ഒരു താത്കാലിക ഷവര്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഈ ഷവറില്‍ നിന്നുള്ള വെള്ളത്തില്‍ കുളിച്ച് കൊണ്ടാണ് യുവാവ് തന്റെ സ്കൂട്ടര്‍ ഓടിക്കുന്നതും. വഴിയേ പോകുന്നവരും കടകളില്‍ നില്‍ക്കുന്നവരും യുവാവിന്റെ പ്രവര്‍ത്തി കണ്ട് അന്തം വിട്ട് നോക്കുന്നതും വീഡിയോയില്‍ കാണാം. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ഒരു യുവാവാണ് ഇത്തരത്തില്‍ ചൂടിനെ പ്രതിരോധിക്കാന്‍ അല്പം കടന്ന കൈപ്രയോഗം നടത്തിയത്.
ഷവറിന് താഴെ ഇരുന്ന് സ്കൂട്ടര്‍ ഓടിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഫണ്‍ വിത്ത് സിംഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് ഈ രസകരമായ ക്ലിപ്പ് പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത ദിവസങ്ങള്‍ക്കുള്ളില്‍ വീഡിയോ ഇരുപത്തി രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. കൂടാതെ 9 ലക്ഷത്തിലധികം ആളുകള്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ആഴ്ചയോടെ ഉത്തരേന്ത്യയിലും മഴ പെയ്തു തുടങ്ങുമെന്നാണ് മുന്‍ ഐഎംഡി ഡയറക്ടര്‍ ജനറല്‍ കെ ജെ രമേഷ് അഭിപ്രായപ്പെട്ടത്.






