
തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ നിലപാട് തളളി എസ്എഫ്ഐ . മലബാറിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്കി.പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയെന്നു, ഇല്ലെങ്കിൽ എസ് എഫ് ഐ സമരത്തിനിറങ്ങുമെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റെ് വി.പി.സാനു പറഞ്ഞു.
മലപ്പുറം , കോഴിക്കോട് ആർ. ഡി. ഡി ഓഫീസുകൾ എം.എസ്.എഫ് പ്രവർത്തകർ ഉപരോധിച്ചു.മൂന്നാം തവണയാണ് മലപ്പുറം ഹയർ സെക്കന്റെറി മേഖലാ ഉപഡയറക്ടറുടെ ഓഫീസ് എം.എസ്.എ ഉപരോധിക്കുന്നത്. സമരക്കാർ എത്തുന്നതറിഞ്ഞ് നിരവധി പൊലീസുകാർ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. സമരക്കാരെ അഞ്ച് മിനിട്ടിനകം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സര്‍ക്കാരിന് മുന്നറിയിപ്പുമായി എസ്എഫ്ഐയും രംഗത്തെത്തി. നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പരീക്ഷ എഴുതിയവർക്ക് എൻ ടി എ യും കേന്ദ്ര സർക്കാരും നഷ്ട പരിഹാരം നൽകണമെന്നും സാനു ആവശ്യപ്പെട്ടു.
അതേസമയം മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്തും കോഴിക്കോട്ടും കെഎസ്യുവിന്റെ്യും എംഎസ്എഫിന്റെ്യും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളുണ്ടായി. കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിലേക്ക് നടന്ന കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഇന്ന് കോഴിക്കോട് ജില്ലയിൽ കെ എസ് യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയാണ്.






