
കിംഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ. ആദ്യമായി അഫ്ഗാനിസ്ഥാൻ ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ കടന്നിരിക്കുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 17.5 ഓവറിൽ 105 റൺസിൽ ഓൾ ഔട്ടായി. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റൺസിനാണ് അഫ്ഗാന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് ബംഗാളിന് മുന്പില് 116 റണ്‍സ് വിജയലക്ഷ്യാണ് മുന്നോട്ടു വെച്ചത്. ഇടവിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എങ്കിലും ബംഗ്ലാദേശ് 17.5 ഓവറില്‍ എല്ലാവരും പുറത്തായി. 12.1 ഓവറില്‍ ജയിച്ചിരുന്നെങ്കില്‍ ബംഗ്ലാദേശിനും സെമി കടക്കാമായിരുന്നു. പിന്നീടുള്ള ഓവറുകളിലാണ് ബംഗ്ലാദേശ് മത്സരം ജയിക്കുന്നതെങ്കില്‍ ഓസട്രേലിയയും സെമിയിലെത്തുമായിരുന്നു. അഫ്ഗാന്റെ സെമി പ്രവേശനത്തോടെ ഓസ്ട്രേലിയയും സൂപ്പര്‍ എട്ടില്‍ പുറത്തായി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ലിറ്റൻദാസ് മാത്രമാണു ബംഗ്ലദേശിനായി തിളങ്ങിയത്. ഓപ്പണറായി ഇറങ്ങി അവസാന നിമിഷം വരെ ലിട്ടൺ പോരാടി. എന്നാൽ 54 റൺസോടെ പുറത്താകാതെ നിന്ന താരത്തെ നിസഹായനാക്കി അഫ്ഗാൻ എട്ട് റൺസ് അകലെ വിജയം കുറിച്ചത് . ബംഗ്ലാള്‍ നിരയില്‍ തന്‍സിദ് ഹസന് (0), നജ്മുല്‍ ഹുസൈന് ഷാന്റെ (5), ഷാക്കിബ് അല്‍ ഹസന് (0) എന്നിവര്‍ 23 റണ്‍സിനിടെ പുറത്തായി. തൗഹിദ് ഹൃദോയ് (14), സൗമ്യ സര്‍ക്കാര്‍ (10) എന്നിവരും വിക്കറ്റ് നല്‍കിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. 12.1 ഓവറില്‍ ജയിക്കുകയെന്ന് പിന്നീട് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. തസ്നിം ഹസനെ (3) ഗുല്‍ബാദിന്‍ നെയ്ബും ടസ്കിന് അഹമ്മദ് (2), മുസ്തഫിസുര്‍ റഹ്മാന് (0) എന്നിവരെ നവീന്‍ ഉല് ഹഖും മടക്കിയതോടെ ബംഗ്ലാദേശ് തീര്‍ന്നു. നവീനും റാഷിദും നാല് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മെല്ലപ്പോക്കാണ് അഫ്ഗാനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ആദ്യ വിക്കറ്റിൽ 59 റൺസ് പിറന്നു. എങ്കിലും ഇബ്രാഹിം സദ്രാന് 18 റൺസെടുക്കാൻ 29 പന്തുകൾ വേണ്ടിവന്നു. റഹ്മനുള്ള ഗുർബാസ് 55 പന്തിൽ 43 റൺസെടുത്തു പുറത്തായി. അവസാന നിമിഷം ആഞ്ഞടിച്ച ക്യാപ്റ്റൻ റാഷിദ് ഖാനാണ് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 10 പന്തിൽ 19 റൺസുമായി റാഷിദ് പുറത്താകാതെ നിന്നു. മൂന്ന് സിക്സുകൾ അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.






