
വെറും ഒരു മിനിറ്റിന്റെ പിഴവില്‍ സ്ളോവാക്യയ്ക്ക് എല്ലാം കൈവിട്ടു പോയി. യൂറോകപ്പ് 2024 ന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ളണ്ട് സ്ളോവാക്യയെ 2-1 ന് തകര്‍ത്തപ്പോള്‍ സ്പെയിന് 4-1 ന് ജോര്‍ജ്ജിയയെ കീഴടക്കി. ക്ലിനിക്കല്‍ ഫിനിഷിംഗിലൂടെ സ്പെയിന് മുമ്പോട്ട് പോയപ്പോള്‍ ഇഞ്ചുറി സമയത്ത് രണ്ടുഗോളുകള്‍ നേടി ഇംഗ്ളണ്ട് എതിരാളികളെ മറികടന്നു. ജൂഡ് ബെല്ലിംഗാമും ഹാരി കെയ്നുമായിരുന്നു ഇംഗ്ളണ്ടിന്റെ സ്കോറര്‍മാര്‍.
90 മിനിറ്റ് ചെയ്തുവെച്ചതെല്ലാം അവസാനത്തെ ഒരുമിനിറ്റില്‍ പിഴച്ചുപോയതാണ് യൂറോകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്ളോവാക്യയ്ക്ക് മടക്കം സമ്മാനിച്ചത്. കളിയില്‍ മുഴുവന്‍ സമയവും ഒരുഗോളിന് മുന്നില്‍ നിന്ന അവര്‍ ഇഞ്ചുറി സമയത്ത് കളി മറന്നപ്പോള്‍ രണ്ടുഗോള്‍ തിരിച്ചടിച്ച് ഇംഗ്ളണ്ട് മൂമ്പോട്ടു പോയി. ആദ്യപകുതിയില്‍ 25 ാം മിനിറ്റില ഷ്രാന്സായിരുന്നു സ്ളോവാക്യയുടെ ഗോള്‍ നേടിയത്. ശനിയാഴ്ച 21 ാം ജന്മദിനം ആഘോഷിച്ച ബെല്ലിംഗാം പിറ്റേദിവസം ഗോളടിച്ച് ടീമിനെ ക്വാര്‍ട്ടറില്‍ എത്തിച്ച് ജന്മദിനാഘോഷം ഭംഗിയാക്കുകയും ചെയ്തു.
കളിയുടെ 91 ാം മിനിറ്റില്‍ മാര്‍ക്ക് ഗുവേഹി ഹെഡ്ഡറിലൂടെ മറിച്ചുകൊടുത്ത പന്ത് ബെല്ലിംഗാം അക്രോബാറ്റിക് കിക്കിലൂടെ ഗോള്‍ നേടുകയായിരുന്നു. തൊട്ടുപിന്നാലെ നായകന് ഹാരികെയ്ന് ഹെഡ്ഡറില്‍ നിന്നും രണ്ടാം ഗോളും നേടിയതോടെ ഇംഗ്ളണ്ട് ക്വാര്‍ട്ടറില്‍ എത്തുകയായിരുന്നു. ആദ്യം ഗോളടിച്ച ജോര്‍ജ്ജിയയെ ഓടിച്ചിട്ട് പിടിച്ചാണ് സ്പെയിന് പണി കൊടുത്തത്. റോഡ്രി, ഫാബിയന്‍ റൂയിസ്, നികോ വില്യംസ്, ഡാനി ഓല്മി എന്നിവരായിരുന്നു സ്പെയിന്റ സ്കോറര്‍മാര്‍. റോബിന് ലാ നോര്മാണ്ട് സ്ളോവേക്യയുടെ ഏകഗോള്‍ കുറിച്ചു.
അറ്റാക്കിംഗ് ഫുട്ബോള്‍ കളിച്ചായിരുന്നു ജോര്‍ജ്ജിയ ആദ്യഗോള്‍ കുറിച്ചത്. പിന്നാലെ പ്രീക്വാര്‍ട്ടറില്‍ സ്പെയിന് കരുത്തരായ ജര്‍മ്മനിയെ നേരിടുമ്പോള്‍ ഇംഗ്ളണ്ടിന് സ്വിറ്റ്സര്‍ലണ്ടാണ് എതിരാളികളാകുന്നത്. നിലവിലെ രണ്ടാം സ്ഥാനക്കാരാണ് ഇംഗ്ളണ്ട്. അതേസമയം ചാംപ്യന്കിരീടം നിലനിര്‍ത്താനായി ഇറങ്ങിയ ഇറ്റലി ആദ്യറൗണ്ടില്‍ തന്നെ പുറത്തായതും ആരാധകരെ ഞെട്ടിച്ചിരുന്നു.






