
ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകള്‍ ചില്ലറക്ഷാമത്തെതുടര്‍ന്ന് വേണ്ടത്ര ഉപയോഗപ്രദമാകാത്ത സാഹചര്യത്തില്‍ 1000 രൂപ നോട്ടുകള്‍ വീണ്ടും അച്ചടിച്ച് ഇറക്കാന്‍ റിസര്‍വ് ബാങ്ക് നീക്കം ആരംഭിച്ചു. പുതിയ 1000 രൂപ നോട്ടുകളുടെ ഡിസൈനും സുരക്ഷാ സംവിധാനങ്ങളുമെല്ലാം ചര്‍ച്ച ചെയ്തുവരികയാണെന്നും ആര്‍ബിഐ വ്യത്തങ്ങള്‍ പറഞ്ഞു.
കള്ളപ്പണം തടയുക എന്ന പേരിലാണ് നവംബര്‍ എട്ടിന് 500, 1000 രുപാ നോട്ടുകള്‍ പ്രധാനമന്ത്രി പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. പകരം പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്നും മോഡി പ്രഖ്യാപിച്ചു. ഏകദേശം രണ്ടു ലക്ഷം കോടിയോളം രൂപയുടെ 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ചിരുന്നു.






