
അടിമാലി : ഓടിക്കൊണ്ടിരിക്കെ ബസിന് മുകളില്‍ മരം കടപുഴകി വീണ് അപകടം. അടിമാലി കല്ലാര്‍കുട്ടിക്ക് സമീപത്ത് വെച്ചാണ് സ്വകാര്യ ബസിന് മുകളിലേക്ക് റോഡിന് സമീപത്തുണ്ടായിരുന്ന മരം കടപുഴകി വീണത്. ശാന്തംപാറയില്‍ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ബസില്‍ 25 യാത്രക്കാര്‍ ഉണ്ടായിരുന്നു.
അപകടത്തില്‍ ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ഇയാളെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന് മുന്‍ വശത്തേക്കാണ് മരം വീണതെന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ബസിന്റെ മുന്‍ വശത്തെ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്.






