ഫ്രാന്‍സിനെതിരേ തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതോടെ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഭാവി അനിശ്ചിതത്വത്തില്‍. രണ്ടു വര്‍ഷത്തിന് ശേഷം നടക്കുന്ന ലോകകപ്പില്‍ താരം കളിക്കുമോയെന്ന് ആരാധകരുടെ ആകാംഷ തുടരുമ്പോള്‍ പോര്്ച്ചുഗല് മാനേജര്‍ വായ മുറുക്കി അടച്ചിരിക്കുകയാണ്. തന്റെ അന്താരാഷ്ട്ര ഭാവിയെക്കുറിച്ച് റൊണാള്‍ഡോ ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നിരിക്കെ താരത്തിന് ഉചിതമായ യാത്രയയപ്പുമായി ബന്ധപ്പെട്ടതും ടീമിന്റെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും ടീം മാനേജ്മെന്റാണ്.
''പോര്‍ച്ചുഗല്‍ ഒരു ടീമെന്ന നിലയില്‍ തോല്‍വി അനുഭവിക്കുകയാണ് - ഈ ഘട്ടത്തില്‍ വ്യക്തിഗത തീരുമാനങ്ങളൊന്നുമില്ല. റൊണാള്‍ഡോയും പെപെയും പോര്‍ച്ചുഗലിനായി അവരുടെ അവസാന മത്സരങ്ങള്‍ കളിച്ചിട്ടുണ്ടോ എന്നത് കാണേണ്ടിയിരിക്കുന്നു, എന്നാല്‍ 2024 യൂറോയില്‍ ഉടനീളം അവരുടെ സമര്‍പ്പണവും നേതൃത്വവും നിസ്സംശയമായും ഓര്‍മ്മിക്കപ്പെടും.'' തോല്‍വിക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും പെപ്പെയുടെയും അന്താരാഷ്ട്ര ഭാവിയെക്കുറിച്ച് പോര്‍ച്ചുഗല്‍ മാനേജര്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് വാചാലനായി.
2024 യൂറോയില്‍ മിക്കവാറും എല്ലാ മത്സരങ്ങളും കളിച്ച ക്രിസ്ത്യാനോ പൂര്‍ത്തിയാക്കാത്ത ഒരേയൊരു സമയം ജോര്‍ജിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തില്‍ ആയിരുന്നു. 66-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ മുന്നേറുമെന്ന് ഉറപ്പിച്ചപ്പോള്‍ അദ്ദേഹത്തെ പരിശീലകന് മാര്‍ട്ടീനസ് തിരിച്ചുവിളിച്ചു. നോക്കൗട്ട് ഘട്ടത്തില്‍ എല്ലാ മിനിറ്റുകളും കളിച്ചിട്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് യൂറോ 2024 ദുഷ്കരമായിരുന്നു. തന്റെ അഞ്ച് മത്സരങ്ങളില്‍ ഒരു ഗോളെങ്കിലും സ്കോര്‍ ചെയ്യാന്‍ അദ്ദേഹം പരാജയപ്പെട്ടു.
ഫ്രാന്‍സിനെതിരേയുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് സെന്റര്‍ ബാക്ക്മാരായ വില്യം സാലിബയും ദയോത് ഉപമെക്കാനോയും ചേര്‍ന്ന് അദ്ദേഹത്തെ പൂര്‍ണ്ണമായും കളിയിലുടനീളം വരിഞ്ഞുമുറുക്കി. അധികസമയത്ത് റൊണാള്‍ഡോയ്ക്ക് വ്യക്തമായ അവസരം ലഭിച്ചു, തന്റെ മാര്‍ക്കറില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും വലതുവശത്ത് നിന്നുള്ള ക്രോസില്‍ നിന്ന് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് ഹുക്ക് ചെയ്യാന്‍ കഴിഞ്ഞില്ല.
താരത്തിന്റെ ബൂട്ടില്‍ നിന്നും ഒരു ഗോള്‍ പോലും പിറന്നില്ല എന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യമാണെങ്കിലും മറ്റ് ചില ഘടകങ്ങള്‍ കൂടി പരിഗണിക്കേണ്ടത് പ്രധാനമാണ്. ടൂര്‍ണമെന്റിലെ ഏതൊരു കളിക്കാരനെക്കാളും ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ ഗോളിലേക്ക് തൊടുത്തത് റൊണാള്‍ഡോ ആയിരുന്നു. അദ്ദേഹത്തിന്റെ ബൂട്ടില്‍ നിന്നും 23 ഷോട്ടുകള്‍ പാഞ്ഞെങ്കിലും ഫിനിഷിംഗ് ടച്ച് അദ്ദേഹത്തെ ഉപേക്ഷിച്ചു.
അടുത്ത പ്രധാന ടൂര്‍ണമെന്റായ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നിവര്‍ സംയുക്തമായി നടത്തുന്ന 2026 ലോകകപ്പ് വരുമ്പോള്‍ റൊണാള്‍ഡോയ്ക്ക് 41 വയസ്സ് തികയും. അന്താരാഷ്ട്ര വേദിയില്‍ അദ്ദേഹത്തിന്റെ 130 ഗോളുകളും 212 മത്സരങ്ങളും കാലങ്ങളോളം നിന്നേക്കും. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 14 ഗോളുകള്‍ നേടി റെക്കോഡിട്ട താരം തന്റെ ഏറ്റവും അടുത്ത എതിരാളിയായ മൈക്കല്‍ പ്ലാറ്റിനിയെക്കാള് അഞ്ച് ഗോളുകള്‍ കൂടുതലാണ് യൂറോയില്‍ അടിച്ചുകൂട്ടിയത്. ആറ് യൂറോയില്‍ കളിച്ചിട്ടുള്ള ഏക കളിക്കാരനും റൊണാള്‍ഡോയാണ്. ഇതൊക്കെ ആണെങ്കിലും അദ്ദേഹത്തിന് പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ പ്രധാന ടൂര്‍ണമെന്റുകളില്‍ ഗോള്‍ ഇല്ലാതെ എട്ട് മത്സരങ്ങളായി. അത് 2024 യൂറോയില്‍ പോര്‍ച്ചുഗലിന്റെ അഞ്ച് മത്സരങ്ങളും ഖത്തറിലെ ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളും അതില്‍പെടുന്നു.
വെറും നാല് ദിവസം മുമ്പ് പ്രീക്വാര്‍ട്ടറില്‍ സ്ലോവേനിയയ്ക്കെതിരായ അവസാന 16 മത്സരത്തിന്റെ അധിക സമയത്ത് പെനാല്‍റ്റി സേവ് ചെയ്തതിന് ശേഷം അദ്ദേഹം പൊട്ടിക്കരഞ്ഞിരുന്നു. ഖത്തറില്‍ നടന്ന 2022 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് പോര്‍ച്ചുഗല്‍ തോറ്റ് ലോകകപ്പില്‍ നിന്നും പുറത്തായപ്പോഴും അദ്ദേഹം പൊട്ടിക്കരഞ്ഞിരുന്നു. പക്ഷേ ഇത്തവണ ഫ്രാന്‍സിനോട് തോറ്റ് യൂറോയില്‍ നിന്നും പുറത്തായപ്പോള്‍ അദ്ദേഹം കരഞ്ഞില്ല. ഇത്തവണ അദ്ദേഹം വെറുതെ ആകാശത്തേക്ക് നോക്കി, നിരാശനായും പരുഷമായും കാണപ്പെട്ടു. ഒരുപക്ഷേ കരഞ്ഞുകരഞ്ഞ് അദ്ദേഹത്തിന്റെ കണ്ണീര് വറ്റിയിട്ടുണ്ടാകും.

Comments