
തിരുവനന്തപുരം; പാലോട് പേരയം ചെല്ലഞ്ചിയില്‍ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. സുപ്രഭ, ഗീത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തി പാലോട് പോലീസ് പരിശോധന നടത്തി.
ഇന്നു രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമാണ് കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ഇരുവരും മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ട് സിവില്‍ കേസില്‍ മൂന്നു ദിവസം മുന്‍പ് വന്ന വിധി ഇവര്‍ക്ക് പ്രതികൂലമായിരുന്നു. തുടര്‍ന്ന് ഇവര്‍ മാനസികമായി തളര്‍ന്നിരുന്നു.






