
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അവധിക്ക് ശേഷം സുപ്രീംകോടതി ഇന്ന് തുറക്കുമ്പോള്‍ ചീഫ് ജസ്റ്റീസിന്റെ ബഞ്ചാണ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്ക് എതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുക. നേരത്തേ അവധിക്കാല ബെഞ്ച് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീകോടതി ചീഫ് ജസ്റ്റിന്റെ പരിഗണനയ്ക്കായി മാറ്റി വെച്ചിരുന്നു.
ഇന്ന് മുപ്പത്തൊന്നാമത്തെ കേസായി പരിഗണിക്കുന്ന നീറ്റുമായി ബന്ധപ്പെട്ട 24 ഹര്‍ജികളാണ് ഒന്നിച്ചു പരിഗണിക്കുന്നത്. നീറ്റ് വിഷയമായ മറ്റു കേസുകളും ഈ പരിധിയിലേക്ക് ടാഗ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പരീക്ഷ റദ്ദാക്കണമെന്നത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ ഇതിലുണ്ട്. ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തേ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും എന്‍ഡിഎയുടെയും പ്രതികരണം തേടിയിരുന്നു. പരീക്ഷ വീണ്ടും നടത്തേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രവും എന്‍ടിഎയും നല്‍കിയിരിക്കുന്ന മറുപടി.
ബീഹാറിലോ ഗുജറാത്തിലോ ഉണ്ടായ ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ പരീക്ഷ വീണ്ടും നടത്തേണ്ട സാഹചര്യമില്ലെന്നും അത് രാജ്യത്താകെമാനം ബാധിക്കുന്ന രീതിയിലുള്ള ഒന്നല്ലെന്നുമാണ് സര്‍ക്കാരിന്റെ മറപടി. അതേസമയം ഇന്ന് തന്നെ ഇക്കാര്യത്തില്‍ ഒരു ഉത്തരവ് ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ നിലവില്‍ മുമ്പോട്ട് പോകുന്ന കൗണ്‍സിലിംഗ് അടക്കമുള്ള കാര്യങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ ഇതിലുണ്ട്. സുപ്രീംകോടതി അവധിക്ക് ശേഷം ഇന്ന് വീണ്ടും തുറക്കുമ്പോഴാണ് ഹര്‍ജികള്‍ പരിഗണിക്കുക.






