
ഫുട്ബോളിലെ 'അടുത്ത വിസ്മയം' സ്പാനിഷ് പയ്യന് ലാമിന് യമാലിനെ ഫുട്ബോള്‍ പണ്ഡിറ്റുകള്‍ വിശേഷിപ്പിക്കുന്നത് ഇപ്പോള്‍ ഇങ്ങിനെയാണ്. യൂറോകപ്പിലെ പല റെക്കോഡുകളും തിരുത്തിയിരിക്കുന്ന 17 പോലും പിന്നിട്ടിട്ടില്ലാത്ത ഈ പയ്യന്റെ പേരില്‍ പക്ഷേ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് ജര്‍മ്മനിയില്‍ ഇപ്പോള്‍ വലിയ പിഴ നേരിടേണ്ടി വരുന്ന സ്ഥിതിയാണ്.
ജര്‍മ്മനിയിലെ തൊഴില്‍ നിയമമാണ് കുഴപ്പമാകുന്നത്. ജര്‍മ്മന്‍ തൊഴില്‍ നിയമമനുസരിച്ച് രാത്രി എട്ടു മണിക്ക് ശേഷം പ്രായപൂര്‍ത്തിയാകാത്തവരെ തൊഴിലെടുപ്പിക്കാനാകില്ല. ഇതില്‍ അത്്ലറ്റുകള്ക്ക് രാത്രി 11 മണി വരെ എന്ന രീതിയില്‍ മറ്റൊരു ഇളവ് നല്‍കിയിട്ടുണ്ട് താനും. എന്നാല്‍ ജര്‍മ്മനിക്കെതിരെ സ്പെയിന്റെ ക്വാര്‍ട്ടര്‍ മത്സരം തുടങ്ങിയത് വൈകിട്ട് ആറു മണിക്കായിരുന്നു. സ്പെയിന്റെ ഫ്രാന്‍സിനെതിരേയുള്ള സെമിഫൈനല്‍ ജര്മ്മന്സമയം രാത്രി 9 മണിക്കായിരുന്നു. കളിയുടെ 90 മിനിറ്റും ഇഞ്ചുറികൈമും 15 മിനിറ്റ് ഇടവേളയും കളിക്ക് ശേഷമുള്ള അഭിമുഖവുമൊക്കെയായി യമാലിന്റെ തൊഴില്‍സമയം രാത്രി 11 മണിക്ക് അപ്പുറത്തേക്ക് നീണ്ടു.
ജര്‍മ്മന്‍ നിയമം അനുസരിച്ച് 11 മണിക്ക് ശേഷം യമാലിനെ കളിപ്പിച്ചാല്‍ സ്പാനിഷ് എഫ്എ 30,000 യൂറോ പിഴയടയ്ക്കേണ്ടി വരും. സ്പെയിന് 4-1 ന് ജയിച്ചുകയറി ജോര്‍ജ്ജിയയ്ക്ക് എതിരേയുള്ള പ്രീക്വാര്‍ട്ടറില്‍ യമാല്‍ മുഴുവന്‍ സമയത്തും കളിച്ചിരുന്നു. ഇതിലൂടെ 32,500 ഡോളര്‍ പിഴ നേരിടുകയാണ് സ്പാനിഷ് ഫുട്ബോള്‍ അധികൃതര്‍. അതേസമയം ജര്‍മ്മന്‍ അധികൃതരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അതേസമയം തിങ്കളാഴ്ച യൂറോയില്‍ ഹാരികെയ്ന്റെ ഇംഗ്ളണ്ടിനെ സ്പെയിന് നേരിടാനിരിക്കെ പിഴ കൂടുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്.
യൂറോ ഫൈനലിന് ഒരു ദിവസം മുമ്പാണ് യമാലിന്റെ 17 ാം ബര്‍ത്ത്ഡേ. ജര്‍മ്മന്‍ തൊഴില്നിയം ലംഘിക്കാതിരിക്കാന്‍ യമാലിനെ രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുക മാത്രമാണ് സ്പെയിന് മുന്നിലുള്ള ഏക പോംവഴി. താരത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തില്ലെങ്കില്‍ സ്പെയിന് നിയമനടപടി നേരിടേണ്ടി വരും. യമാല്‍ മുഴുവന്‍ സമയവും കളിച്ചാല്‍ സ്പെയിന് അത് വലിയ സാമ്പത്തീക ബാദ്ധ്യതയാകും. എന്നിരുന്നാലും സ്പെയിന് കപ്പുയര്‍ത്തുന്ന സാഹചര്യമുണ്ടെങ്കില്‍ പണം പോയാലും കുഴപ്പമില്ലെന്ന നിലപാടാണ് സ്പാനിഷ്ട ഫുട്ബോള്‍ അസോസിയേഷന്.


