തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനത്തിന് പോയി മടങ്ങി വരവെ പൊഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി ഷിജുവിന്റെ ഉടമയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.
മത്സ്യ ബന്ധനം കഴിഞ്ഞ് തിരികെ വരുകയായിരുന്ന വള്ളം ശക്തമായ തിരയിൽ പെടുകയായിരുന്നു.വള്ളത്തിൽ വെള്ളം കയറിയതോടെ നിയന്ത്രണ നഷ്ടപ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി. പുലിമുട്ടിലിടിച്ച് മുങ്ങിയെങ്കിലും വള്ളത്തിലുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ ഫിഷറീസ് ഗാർഡിന് പരിക്കേറ്റു.
ഹാർബറില്‍ നിന്നും മറ്റൊരു വള്ളം എത്തിയാണ് അപകടത്തില്‍പ്പെട്ട വള്ളത്തെ കെട്ടിവലിച്ച് കരയിലെത്തിച്ചത്. പുലിമുട്ടിലെ നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങൾ നടക്കുമ്പോഴും അപകടങ്ങൾ തുടർച്ചയാകുന്നത്.

Comments